എല്ലാ മദ്രസകളും ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റിയുടെ അംഗീകാരം നേടണം, ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ലിന് അംഗീകാരം നൽകി ഉത്തരാഖണ്ഡ് ഗവര്‍ണര്‍

Published : Oct 07, 2025, 03:04 PM IST
Governor and Chirf minister

Synopsis

ഉത്തരാഖണ്ഡിൽ ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ലിന് അംഗീകാരം നൽകി ഗവർണർ. ബില്ല് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ എല്ലാ മദ്രസകളും ഉത്തരാഖണ്ഡ് ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റിയിൽ നിന്ന് അംഗീകാരം നേടണം

ദില്ലി: ഉത്തരാഖണ്ഡിൽ ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ലിന് അംഗീകാരം നൽകി ഗവർണർ ഗുര്‍മിത് സിങ്. ബില്ല് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ എല്ലാ മദ്രസകളും ഉത്തരാഖണ്ഡ് ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റിയിൽ നിന്ന് അംഗീകാരം നേടണം. ഉത്തരാഖണ്ഡ് സ്കൂൾ വിദ്യാഭ്യാസ ബോർഡുമായി അഫിലിയേറ്റ് ചെയ്യുകയും വേണം. സംസ്ഥാനത്ത് ഏകീകൃതവും ആധുനികവുമായ വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ഇത്തരം ഒരു നിയമം കൊണ്ടുവരുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിളെ ഏകീകൃത ചട്ടക്കൂടിലേക്ക് കൊണ്ടുവരുന്ന ആദ്യത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

പങ്കാളികളെ കൊന്ന കേസിൽ ജീവപര്യന്തം തടവ്, ശിക്ഷാ കാലത്ത് പ്രണയത്തിലായി തടവുകാർ, പരോളിൽ ഇറങ്ങി മുങ്ങി വിവാഹം, വീണ്ടും പിടിയിൽ
വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും