പതഞ്ജലി ഉത്പന്നങ്ങൾ തുടർന്നും വിൽക്കാം; നിരോധനം പിൻവലിച്ച് ഉത്തരാഖണ്ഡ് സർക്കാർ, തെറ്റുപറ്റിയെന്ന് വിശദീകരണം

Published : Nov 13, 2022, 04:25 PM ISTUpdated : Nov 13, 2022, 04:30 PM IST
പതഞ്ജലി ഉത്പന്നങ്ങൾ തുടർന്നും വിൽക്കാം; നിരോധനം പിൻവലിച്ച് ഉത്തരാഖണ്ഡ് സർക്കാർ, തെറ്റുപറ്റിയെന്ന് വിശദീകരണം

Synopsis

രക്തസമ്മർദ്ദം, പ്രമേഹം, ഗ്ലൂക്കോമ, ഗോയ്റ്റർ, കൊളസ്ട്രോൾ എന്നീ രോഗങ്ങൾക്കുള്ള പതഞ്ജലി മരുന്നുകൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ഉത്തരാഖണ്ഡ്

ദില്ലി:

ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യ ഫാർമസി, പതഞ്ജലി ബ്രാൻഡിന് കീഴിൽ ഉത്പാദിപ്പിക്കുന്ന അഞ്ച് ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി ഉത്തരാഖണ്ഡ്. സംസ്ഥാനത്തിന്റെ ആയുർവേദ ആൻഡ് യുനാനി ലൈസൻസിങ് അതോറിറ്റിയാണ് നിരോധനം നീക്കിയതായി അറിയിച്ചത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി എന്നാരോപിച്ചുള്ള മലയാളി ഡോക്ടറുടെ പരാതിയിലാണ് ലൈസൻസിംഗ് അതോറിറ്റി നവംബർ ആദ്യം അഞ്ച് മരുന്നുകളുടെ ഉത്പാദനം നിരോധിച്ച് ഉത്തരവിറക്കിയത്.നിരോധനം തങ്ങൾക്ക് സംഭവിച്ച തെറ്റാണെന്നും ഉത്പാദനം തുടരാൻ ദിവ്യ ഫാർമസിക്ക് അനുമതി നൽകിയിട്ടുണ്ടെന്നുമാണ് അധികൃതർ ഇപ്പോൾ വ്യക്തമാക്കുന്നത്. അതേസമയം സംഭവിച്ച തെറ്റ് കൃത്യസമയത്ത് തിരുത്തിയതിന് ഉത്തരാഖണ്ഡ് സർക്കാറിനോട് നന്ദിയുണ്ടെന്ന് പതഞ്ജലി ഗ്രൂപ്പ് വക്താവ് പ്രതികരിച്ചു. 

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി; അഞ്ച് പതഞ്ജലി മരുന്നുകളുടെ ഉത്പാദനം ഉത്തരാഖണ്ഡ് നിരോധിച്ചു

രരക്തസമ്മർദ്ദം, പ്രമേഹം, ഗ്ലൂക്കോമ, ഗോയ്റ്റർ, കൊളസ്ട്രോൾ എന്നീ രോഗങ്ങൾക്കുള്ള മധുഗ്രിറ്റ്, ഐഗ്രിറ്റ്, തൈറോഗ്രിറ്റ്, ബിപിഗ്രിറ്റ്, ലിപിഡോം എന്നിവയാണ് മരുന്നുകൾ. 1940 ലെ മാജിക് റെമഡീസ് ആക്ട്, ഡ്രഗ്സ് ആൻ്റ് കോസ്മെറ്റിക്സ് ആക്ട് എന്നീ നിയമങ്ങൾ പ്രകാരം ഈ രോഗങ്ങൾക്കുള്ള മരുന്നുകളുടെ പരസ്യം പാടില്ല. ഇക്കാര്യം ലംഘിച്ചെന്ന് ചൂണ്ടികാണിച്ചാണ് കണ്ണൂർ സ്വദേശിയായ നേത്ര വിദഗ്ധൻ ഡോ. കെ.വി.ബാബു ആയുഷ് മന്ത്രാലയത്തിനും, ഉത്തരാഖണ്ഡിലെ ആയുർവേദ യുനാനി ലൈസൻസിംഗ് അതോറിറ്റിക്കും പരാതി നൽകിയത്. തുടർന്ന് അഞ്ച് ഉല്‍പ്പന്നങ്ങളുടെ പരസ്യം നൽകുന്നതിൽ നിന്ന് പിന്മാറണം എന്ന് പതഞ്ജലിയോട് സെപ്റ്റംബർ ആദ്യം തന്നെ ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായി മുന്നറിയിപ്പുകൾ അവഗണിച്ചതിൻ്റെ പിന്നാലെയായിരുന്നു നിരോധനം. അതേസമയം ആയുർവേദ വിരുദ്ധ മാഫിയയാണ് പ്രചാരണത്തിന് പിന്നിലെന്ന് പതഞ്ജലി ആരോപിച്ചിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ പരീക്ഷകൾ വീണ്ടും മാറ്റിയതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ, സിബിഎസ്ഇക്ക് കുട്ടികളുടെ കത്ത്
രാജ്യത്ത് എൽപിജി നിയന്ത്രണം? വാതക ലഭ്യത ഉറപ്പു വരുത്താൻ മൂന്നംഗ സമിതി, ഗാർഹിക സിലിണ്ടർ പൂഴ്ത്തി വെക്കാൻ സമ്മതിക്കില്ല