മഹാരാഷ്ട്രയിലേത് രാഷ്ട്രീയചതിയെന്ന് കോണ്‍ഗ്രസ്

By Web TeamFirst Published Nov 23, 2019, 9:33 AM IST
Highlights

ശരദ് പവാര്‍- മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. കൃഷിക്കാരുടെ പ്രശ്നമാണ് ചര്‍ച്ച ചെയ്യതതെന്നായിരുന്നു ഇതേക്കുറിച്ച് ശരദ് പവാര്‍ പ്രതികരിച്ചത്. പക്ഷേ ഇപ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത് മുന്‍കൂട്ടിയുള്ള നാടകമായിരുന്നുവെന്നാണെന്നും കെസി വേണുഗോപാല്‍ 

മുംബൈ: മഹാരാഷ്ട്രയില്‍ നടന്നത് രാഷ്ട്രീയ ചതിയെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. ശരദ് പവാര്‍- മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. കൃഷിക്കാരുടെ പ്രശ്നമാണ് ചര്‍ച്ച ചെയ്യതതെന്നായിരുന്നു ഇതേക്കുറിച്ച് ശരദ് പവാര്‍ പ്രതികരിച്ചത്. പക്ഷേ ഇപ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത് മുന്‍കൂട്ടിയുള്ള നാടകമായിരുന്നുവെന്നാണെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു. 

ഇന്ന് എന്‍സിപി-കോണ്‍ഗ്രസ്- ശിവ സേന എന്നിവര്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുമെന്നാണ് ശരദ് പവാര്‍ ഇന്നലെ നടന്ന ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമാക്കിയിരുന്നത്. 

കോൺഗ്രസിനും ശിവസേനക്കും തിരിച്ചടി; മറുകണ്ടം ചാടി എൻസിപി; ഫഡ്നാവിസ് മുഖ്യമന്ത്രി

'ഇന്ന് ഉച്ചയോടെ മാധ്യമങ്ങളെ കാണാമെന്ന് വെച്ചിരിക്കുകയായിരുന്നു. ഇത്തരത്തിലൊരു നീക്കം നടക്കുമെന്ന് കരുതിയിരുന്നില്ല. ശരദ് പവാര്‍- മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. കൃഷിക്കാരുടെ പ്രശ്നം ചര്‍ച്ച ചെയ്യാനാണ് പ്രധാനമന്ത്രിയെ കണ്ടതെന്നാണ് പ്രധാനമന്ത്രിയെ കണ്ടതിനെക്കുറിച്ച് ശരദ് പവാര്‍ പ്രതികരിച്ചത്.

പക്ഷേ ഇപ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത് മുന്‍കൂട്ടിയുള്ള നാടകമായിരുന്നുവെന്നാണെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു. ബിജെപിയെ മാറ്റി നിര്‍ത്തി ഭരണമുണ്ടാക്കാനാണ് കോണ്‍ഗ്രസ് എല്ലാ വിട്ടുവീഴ്ചകളും ചെയ്തത്'. ശരദ് പവാര്‍ അറിഞ്ഞു കൊണ്ടാണോ ഈ രാഷ്ട്രീയ മാറ്റമെന്ന് വ്യക്തമല്ലെന്നും കൂടുതല്‍ പ്രതികരണം പിന്നീടെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

click me!