'തെരഞ്ഞെടുപ്പ് നടന്നത് കർണാടകയിൽ, ഞാൻ ഉള്ളത് കേരളത്തിൽ', പ്രതികരിച്ച് വി മുരളീധരൻ

Published : May 13, 2023, 04:55 PM ISTUpdated : May 13, 2023, 04:58 PM IST
'തെരഞ്ഞെടുപ്പ് നടന്നത് കർണാടകയിൽ, ഞാൻ ഉള്ളത് കേരളത്തിൽ', പ്രതികരിച്ച് വി മുരളീധരൻ

Synopsis

കർണാടകയിലെ പരാജയത്തെ പറ്റി അവിടത്തെ നേതാക്കൾ പറയുമെന്നും മുരളീധരന്‍ പറഞ്ഞു

കോഴിക്കോട്: 'തെരഞ്ഞെടുപ്പ് നടന്നത് കർണാടകയിൽ, ഞാൻ ഉള്ളത് കേരളത്തിൽ', എന്നായിരുന്നു കർണാടക തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ ആദ്യ പ്രതികരണം. കർണാടകയിലെ പരാജയത്തെ പറ്റി അവിടത്തെ നേതാക്കൾ പറയുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ ബി ജെ പി ഇതിനു മുമ്പ് ജയിച്ചിട്ടും തോറ്റിട്ടുമുണ്ടെന്ന് പറഞ്ഞ മുരളീധരൻ, കഴിഞ്ഞ തവണ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും ലോക് സഭ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയെന്നും ചൂണ്ടികാട്ടി.

കോൺ​ഗ്രസ് ഇനിയെങ്കിലും ഇവിഎമ്മിനെ കുറ്റം പറയരുത്, ജയവും തോൽവിയും ജനാധിപത്യത്തിന്റെ ഭാ​ഗം: കെ സുരേന്ദ്രൻ

അതേസമയം കോൺഗ്രസ് ഇനിയെങ്കിലും ഇ വി എമ്മിനെ കുറ്റം പറയരുതെന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്. കർണാടകയിലെ ജനവിധി അംഗീകരിച്ച് ബി ജെ പി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും കോൺഗ്രസ് ഇനിയെങ്കിലും ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനെ കുറ്റം പറയരുതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിലെ ജയവും തോൽവിയും ജനാധിപത്യത്തിന്‍റെ ഭാഗമാണ്. കോൺഗ്രസ് തോറ്റാൽ അവർ ഇ വി എമ്മിനെയും ഭരണഘടനാ സ്ഥാപനങ്ങളെയും ജനങ്ങളെയും അപമാനിക്കുയാണ് ചെയ്യാറ്. ഇനിയെങ്കിലും കോൺഗ്രസിന് ജനാധിപത്യത്തിലുള്ള വിശ്വാസം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

'രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൻ്റെ വിജയം', നന്ദിയറിയിച്ച് പ്രിയങ്ക ഗാന്ധി

സീറ്റ് കുറഞ്ഞെങ്കിലും ബി ജെ പിക്ക് കഴിഞ്ഞ തവണ ലഭിച്ച 36 ശതമാനം വോട്ട് ഇത്തവണയും നിലനിർത്താനായി. എന്നാൽ ജെ ഡി എസിന് 18 ശതമാനം വോട്ട് ഉണ്ടായിരുന്നത് 13 ശതമാനമായി കൂപ്പുകുത്തി. ജെ ഡി എസിന്റെയും എസ് ഡി പി ഐയുടേയും വോട്ട് സമാഹരിക്കാനായത് കൊണ്ടാണ് കഴിഞ്ഞ തവണത്തേക്കാൾ അഞ്ച് ശതമാനം വോട്ട് വിഹിതം കൂടുതൽ നേടാൻ കോൺഗ്രസിന് സാധിച്ചതെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. മുസ്ലിം സംവരണവും പി എഫ് ഐ പ്രീണനവും ഉയർത്തിയാണ് ഇത്തവണ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. സംസ്ഥാന സർക്കാരിനെതിരെ വ്യാജ ആരോപണങ്ങളിലൂടെ പ്രൊപ്പഗൻഡ സൃഷ്ടിക്കാനാണ് അവർ ശ്രമിച്ചത്. ഇത്തരം നെഗറ്റീവ് പ്രചരണത്തെ പ്രതിരോധിക്കുന്നതിൽ ബി ജെ പി പരാജയപ്പെട്ടു. ഇനിയെങ്കിലും പി എഫ് ഐ അജണ്ട നടപ്പിലാക്കാതെ കർണാടകത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കോൺഗ്രസ് തയ്യാറാവണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ