
ദില്ലി: കരുതൽ ഡോസിന്റെ ഇടവേളയെ (Interval of Booster dose)കുറിച്ച് ചർച്ച ചെയ്യാൻ വാക്സീൻ ഉപദേശക സമിതി ഇന്ന് യോഗം ചേരും.നിലവിലെ ഇടവേള ഒൻപതിൽനിന്ന് ആറുമാസം ആക്കി കുറയ്ക്കണം എന്ന നിർദേശം ഉയർന്നു വന്ന സാഹചര്യത്തിൽ ഇതേക്കുറിച്ച് യോഗം കൂടിയാലോചന നടത്തും. കൊവിഡ് വാക്സിനേഷൻ എടുത്ത് ആറുമാസം കഴിഞ്ഞ് പ്രതിരോധ ശക്തി കുറയുന്നു എന്നതാണ് ഐസിഎംആർ പഠനം. ഇക്കാര്യവും കേസുകൾ കൂടുന്നതും കണക്കിലെടുത്താണ് ഇടവേള കുറക്കുന്നത് പരിഗണിക്കുന്നത്. സമിതിയുടെ ശുപാർശ കേന്ദ്ര സർക്കാരും അംഗീകരിക്കും. നിലവിൽ രണ്ടാം ഡോസ് എടുത്ത് 9 മാസം പൂർത്തിയായ 18 വയസ്സിന് മുകളിൽ ഉള്ളവർക്കാണ് കരുതൽ ഡോസിന് യോഗ്യതയുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam