കൊവിൻ ആപ്പ് തകരാർ പരിഹരിച്ചു; 18 വയസ് കഴിഞ്ഞവരുടെ വാക്സീൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നു

By Web TeamFirst Published Apr 28, 2021, 5:16 PM IST
Highlights

കൊവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്നതോടെ ജനങ്ങൾ ആശങ്കയിലായിരുന്നു. 4.20 ഓടെ ചിലർക്ക് വെബ്സൈറ്റ് ലഭ്യമായി തുടങ്ങിയെങ്കിലും ഒടിപി ലഭിക്കാത്തതിനാൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.

തിരുവനന്തപുരം: കൊവിൻ പോർട്ടലിലുണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചതിനെത്തുടർന്ന് 18 വയസ് കഴിഞ്ഞവരുടെ കൊവിഡ് വാക്സീൻ രജിസ്ട്രേഷൻ തുടങ്ങി. നാല് മണിയോടെയാണ് കൊവിൻ ആപ്പ് പ്രവർത്തനരഹിതമായത്. 

കൊവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്നതോടെ ജനങ്ങൾ ആശങ്കയിലായിരുന്നു. 4.20 ഓടെ ചിലർക്ക് വെബ്സൈറ്റ് ലഭ്യമായി തുടങ്ങിയെങ്കിലും ഒടിപി ലഭിക്കാത്തതിനാൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ആരോഗ്യസേതു ആപ്പ് വഴിയും ഇപ്പോൾ രജിസ്ട്രേഷൻ ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ് ഉള്ളത്. കൂടുതൽ പേർ രജിസ്ട്രേഷനായി സൈറ്റിലെത്തിയതാവാം കൊവിൻ പോർട്ടൽ തകരാറിലാവാൻ കാരണമെന്നായിരുന്നു ലഭിച്ച വിവരം. തകരാറിന് കാരണമെന്ത് എന്നത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണം ഇനിയും പുറത്തുവന്നിട്ടില്ല. 

കൊവിൻ വെബ്സൈറ്റ് വഴിയും, മൊബൈൽ ആപ്ലിക്കേഷൻ വഴിയും, ആരോഗ്യ സേതു ആപ്പ് വഴിയുമാണ് വാക്സീനായി രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുക. നേരത്തെ 45 വയസിനു മുകളിലുള്ളവരുടെ രജിസ്ട്രേഷൻ നടക്കുന്ന സമയത്ത് തന്നെ ഇതിനെ രജിസ്ട്രേഷൻ സംബന്ധിച്ച പരാതി ഉയർന്നിരുന്നു. വാക്സീൻ ലഭ്യത കുറഞ്ഞതോടെ പലർക്കും രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുകയും വാക്സീൻ സ്വീകരിക്കേണ്ട സ്ഥലവും സമയവും ജനറേറ്റ് ചെയ്യാത്ത അവസ്ഥയും ഉണ്ടായിരുന്നു.  

click me!