'വാജ്പേയി' ഇനി സൂര്യനോട് ഏറ്റവുമടുത്ത നക്ഷത്രം; പേരിടൽ നടത്തി ഔറം​ഗബാദിലെ ബിജെപി പ്രവർത്തകർ

Published : Dec 26, 2022, 02:10 AM ISTUpdated : Dec 26, 2022, 02:11 AM IST
'വാജ്പേയി' ഇനി സൂര്യനോട് ഏറ്റവുമടുത്ത നക്ഷത്രം; പേരിടൽ നടത്തി ഔറം​ഗബാദിലെ ബിജെപി പ്രവർത്തകർ

Synopsis

ഭൂമിയിൽ നിന്ന് 392.01 പ്രകാശവർഷമാണ് ഈ നക്ഷത്രത്തിലേക്കുള്ള ദൂരം. സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രമാണിത്

ഔറം​ഗബാദ്: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം രാജ്യമെമ്പാടും 'സദ്ഭരണ ദിനം' ആയി ആചരിക്കുമ്പോൾ ഒരു നക്ഷത്രത്തിന് അദ്ദേഹത്തിന്റെ പേര് നൽകി ഔറം​ഗബാദിലെ ബിജെപി പ്രവർത്തകർ.  ഔറംഗബാദ് ബിജെപി   പ്രസിഡന്റ് ഷിരിഷ് ബോറൽക്കർ ആണ്  വാജ്പേയിയുടെ പേര് ആദരസൂചകമായി  ഒരു നക്ഷത്രത്തിന് നൽകിയ കാര്യം അറിയിച്ചത്. 

ഭൂമിയിൽ നിന്ന് 392.01 പ്രകാശവർഷമാണ് ഈ നക്ഷത്രത്തിലേക്കുള്ള ദൂരം. സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രമാണിത്."14 05 25.3 -60 28 51.9 കോർഡിനേറ്റുകളുള്ള നക്ഷത്രം 2022 ഡിസംബർ 25-ന് ഇന്റർനാഷണൽ സ്‌പേസ് രജിസ്‌ട്രിയിൽ രജിസ്റ്റർ ചെയ്‌തു. താരത്തിന് അടൽ ബിഹാരി വാജ്‌പേയി ജി എന്നാണ് പേര് നൽകിയത്. രജിസ്‌ട്രേഷൻ നമ്പർ CX16408US," റെജിസ്ട്രി ഇന്റർനാഷണൽ സ്‌പേസ് സർട്ടിഫിക്കറ്റ് വായിച്ച് ഷിരിഷ് ബോറൽക്കർ അറിയിച്ചു.
 
1996 മെയ് 16 മുതൽ 1996 ജൂൺ 1 വരെയും 1998 മാർച്ച് 19 മുതൽ 2004 മെയ് 22 വരെയും ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു അടൽ ബിഹാരി വാജ്പേയി.  1977 മുതൽ 1979 വരെ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ മന്ത്രിസഭയിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2018 ഓഗസ്റ്റ് 16-ന് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. 2014ൽ അധികാരത്തിലെത്തിയ ശേഷം, മുൻ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി, എല്ലാ വർഷവും ഡിസംബർ 25 'സദ്ഭരണ ദിനമായി' ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയായിരുന്നു. 

Read Also: റഷ്യൻ വിനോദസഞ്ചാരി ഹോട്ടലിൽ മരിച്ച നിലയിൽ; മരണം സഹയാത്രികന്റെ ദുരൂഹമരണത്തിന് പിന്നാലെ

PREV
click me!

Recommended Stories

മഹാരാഷ്ട്രയില്‍ ജനവാസ മേഖലയില്‍ പുള്ളിപ്പുലി, 7 പേരെ ആക്രമിച്ചു; ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് 10 മണിക്കൂര്‍, ഒടുവില്‍ പിടികൂടി
നേതാവിന്‍റെ കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസുകാരി; വിജയ്‍യുടെ പരിപാടിക്കിടെ അസാധാരണ സംഭവങ്ങൾ, കടുത്ത നിയന്ത്രണങ്ങൾ