
മുംബൈ: ഗാന്ധി നഗർ മുംബൈ വന്ദേഭാരത് ട്രെയിനിന്‍റെ മുന്‍വശം പോത്തിന്‍കൂട്ടത്തെ ഇടിച്ച് തകര്‍ന്ന സംഭവത്തില്‍ കേസ്. പോത്തുകളുടെ ഉടമകള്‍ക്കെതിരെയാണ് ആര്‍ പി എഫ് കേസ് എടുത്തിട്ടുള്ളത്. എന്നാല്‍, ഇതുവരെ പോത്തുകളുടെ ഉടമകളെ കണ്ടെത്താന്‍ ആര്‍ പി എഫിന് സാധിച്ചിട്ടില്ല. പുതുതായി ആരംഭിച്ച സർവീസാണ് വ്യാഴാഴ്ച രാവിലെ 11:15 ഓടെ അപകടത്തിൽപ്പെട്ടത്. അഹമ്മദാബാദിലെ വത്വയ്ക്കും മണിനഗർ പ്രദേശങ്ങൾക്കും ഇടയിലാണ് സംഭവം നടന്നത്.
അപകടത്തിന് ശേഷം പാനൽ ഇല്ലാതെയാണ് സർവീസ് പൂർത്തിയാക്കിയത്. പോത്തുകളുമായി കൂട്ടിയിടിച്ച് തകർന്ന വന്ദേഭാരത് ട്രെയിനിന്റെ മുൻഭാഗം 24 മണിക്കൂറിനുള്ളിൽ തന്നെ അധികൃതർ നന്നാക്കിയിരുന്നു. പോത്തുകളെ ഇടിച്ച് ട്രെയിനിന്റെ ഡ്രൈവർ കോച്ചിന്റെ മുൻഭാഗത്തെ കോൺ കവറും മൗണ്ടിംഗ് ബ്രാക്കറ്റുകളുമാണ് കേടായത്. എന്നാൽ, ട്രെയിനിന്റെ പ്രധാന ഭാഗങ്ങൾക്ക് കേടുണ്ടായിരുന്നില്ല. കേടായ ഭാഗം മുംബൈ സെൻട്രലിലെ കോച്ച് കെയർ സെന്ററിലാണ് അറ്റകുറ്റപ്പണി നടത്തിയതെന്ന് പശ്ചിമ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സുമിത് താക്കൂർ പറഞ്ഞു.
എഫ്ആർപി (ഫൈബർ-റൈൻഫോഴ്സ്ഡ് പ്ലാസ്റ്റിക്) കൊണ്ടാണ് മുൻഭാഗം നിർമ്മിച്ചിരിക്കുന്നത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും പശ്ചിമ റെയിൽവേ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. വന്ദേ ഭാരത് സീരീസിന് കീഴിലുള്ള മൂന്നാമത്തെ സർവീസ്, സെപ്റ്റംബർ 30 ന് ഗാന്ധിനഗറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
കൂട്ടിയിടിച്ചാൽ പുറംചട്ട പൊളിയുന്ന തരത്തിലാണ് പുത്തൻ വന്ദേഭാരതിന്റെ മുൻഭാഗം ഫൈബർകൊണ്ട് നിർമിച്ചിരിക്കുന്നതെന്ന് ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലെ വിദഗ്‌ധർ പറയുന്നു. പാളംതെറ്റാതിരിക്കാനും ഇത് ഉപകരിക്കും. പുറംഭാഗത്ത് എട്ട് ഫ്ലാറ്റ്ഫോം സൈഡ് ക്യാമറകളുണ്ട്, നാലിൽ നിന്ന്. കോച്ചുകളിൽ പാസഞ്ചർ-ഗാർഡ് ആശയവിനിമയ സൗകര്യവുമുണ്ട്, അത് ഓട്ടോമാറ്റിക് വോയ്‌സ് റെക്കോർഡിംഗ് സവിശേഷതയാണ്. പുതിയ ട്രെയിൻസെറ്റ് ഉയർന്നതാണ്, ഇത് 400 മില്ലിമീറ്ററിൽ നിന്ന് 650 മില്ലിമീറ്റർ വരെ വെള്ളപ്പൊക്കത്തിൽ നിന്ന് സുരക്ഷിതമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam