ഡെറാഡൂണിൽ നിന്ന് ദില്ലിയിലേക്കുള്ള വന്ദേഭാരതിന്റെ കന്നിയാത്ര; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും, പ്രത്യേകതകളേറെ

By Web TeamFirst Published May 24, 2023, 7:18 PM IST
Highlights

ഡെറാഡൂണിൽ നിന്ന് ദില്ലിയിലേക്കുള്ള വന്ദേഭാരതിന്റെ കന്നിയാത്ര; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും, പ്രത്യേകതകളേറെ...
 

ദില്ലി: ഡെറാഡൂണിൽ നിന്ന് ദില്ലിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ കന്നി ഓട്ടം മെയ് 25ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും. ഉത്തരാഖണ്ഡിൽ അവതരിപ്പിക്കുന്ന ആദ്യ വന്ദേഭാരത് ആണെന്താണ് ഇതന്റെ പ്രത്യേകത.

ലോകോത്തര സൗകര്യങ്ങളോടെ, സുഖപ്രദമായ യാത്രാനുഭവത്തിന്റെ ഒരു പുതിയ യുഗത്തിന് ഇത് സാക്ഷ്യം വഹിക്കും. പ്രത്യേകിച്ച് സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്ക് ഇത് വലിയ സഹായം ചെയ്യും. കവച്ച് സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളോടെയാണ് ട്രെയിൻ തദ്ദേശീയമായി നിർമ്മിച്ചിരിക്കുന്നത്.

ഇതിനെല്ലാം പുറമെ, പൊതുഗതാഗതത്തിന് മാലിന്യ രഹിത  മാർഗങ്ങൾ ലഭ്യമാക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ നയിക്കപ്പെടുന്ന ഇന്ത്യൻ റെയിൽവേ രാജ്യത്തെ റെയിൽവേ പാതകൾ  പൂർണമായും വൈദ്യുതീകരിക്കാനുള്ള ശ്രമത്തിലാണെന്ന് മന്ത്രാലയം അറിയിച്ചു. ഈ ദിശയിൽ മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഉത്തരാഖണ്ഡിൽ പുതുതായി വൈദ്യുതീകരിച്ച റെയിൽ പാതയുടെ ഭാഗങ്ങൾ നാടിന് സമർപ്പിക്കും. 

ഇതോടെ സംസ്ഥാനത്തെ മുഴുവൻ റെയിൽവേ റൂട്ടുകളും 100% വൈദ്യുതീകരിക്കപ്പെടും എന്നതും ശ്രദ്ധേയമാണ്. വൈദ്യുതീകരിച്ച ഭാഗങ്ങളിൽ വൈദ്യുത ട്രാക്ഷൻ ഉപയോഗിച്ച് ഓടുന്ന  ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുകയും ചരക്ക് ശേഷി കൂട്ടുകയും ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read more: പ്ലസ് വൺ പ്രവേശനം: 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരും; 30% വരെ മാർജിനൽ സീറ്റ് വർധന, മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

തിരിക്കാവുന്ന സീറ്റുകൾ, വൈഫൈ, എസി സ്വയം ക്രമീകരിക്കാം, ചാടിക്കയറാനാവില്ല: വന്ദേ ഭാരതിലെ സൗകര്യങ്ങൾ

മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ഏറെ പ്രത്യേകതയുള്ളതാണ് വന്ദേഭാരത് ട്രെയിൻ. വേഗത, സുരക്ഷ, മികച്ച സേവനം, ആഡംബര യാത്ര... ഒറ്റനോട്ടത്തില്‍ ഇതെല്ലാമാണ് വന്ദേഭാരത് ട്രെയിൻ. ഹൈസ്പീഡ്-സെമി ഹൈസ്പീഡ് വിഭാഗത്തിൽപ്പെടുത്താവുന്ന ബുള്ളറ്റ് ട്രെയിനുകളാണ് വന്ദേ ഭാരത് എക്സ്പ്രസ്. 200 കിലോമീറ്റര്‍ വരെ വേഗതയില്‍ വരെ സഞ്ചരിക്കാൻ സാധിക്കും. പക്ഷേ കേരളത്തിലെ പാളങ്ങളിൽ അത്രയും വേഗം കിട്ടില്ല.മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായാണ് വന്ദേ ഭാരത് എക്സ്പ്രസ് വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തത്.

ദക്ഷിണ റെയില്‍വേയിലെ മൂന്നാമത്തേയും രാജ്യത്തെ പതിനാലാമത്തേയും വന്ദേഭാരത് എക്സ്പ്രസാണ് കേരളത്തിന് ലഭിച്ചത്. കയറുന്ന വാതിലുകളെല്ലാം ഓട്ടോമേറ്റിക്കാണ് വന്ദേഭാരതില്‍. ലോക്കോ പൈലറ്റാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്. അനധികൃതമായി ആര്‍ക്കും ട്രെയിനിലേക്ക് കയറാനാകില്ല. മോഷണം വലിയ പരിധിവരെ തടയാൻ കഴിയും.ഡോര്‍ അടഞ്ഞാലെ ട്രെയിൻ മുന്നോട്ട് പോകൂ. വണ്ടി എടുത്ത ശേഷം ചാടിക്കയറല്‍ വന്ദേഭാരതില്‍ നടപ്പില്ല. കോച്ചുകള്‍ക്കിടയില്‍ ഉള്ളതും ഓട്ടോമേറ്റിക് സ്ലൈഡിംഗ് വാതിലുകള്‍. എല്ലാ കോച്ചുകളിലും മൂന്ന് എമര്‍ജൻസി വാതിലുകളും ഉണ്ട്. ആകെ 16 കോച്ചുകളാണ് വന്ദേഭാരതിലുള്ളത്. ഇതില്‍ 14 എണ്ണവും എക്കോണമി കോച്ചുകളാണ്. എക്കോമണിയില്‍ ആകെ 914 സീറ്റുകളാണ് ഉള്ളത്. രണ്ട് കോച്ചുകള്‍ കൂടിയ നിരക്കിലുള്ള എക്സിക്യൂട്ടീവ് ചെയര്‍കാറുകളായിരിക്കും. ആകെ 86 എക്സിക്യൂട്ടീവ് ചെയര്‍കാറുകള്‍.വന്ദേ ഭാരത് ട്രെയിനിൽ എല്ലാം കുഷ്യൻ സീറ്റുകളാണ്. എക്സിക്യൂട്ടീവ് സീറ്റിലെ ലിവര്‍ ഉയര്‍ത്തിയാല്‍ സീറ്റ് ഏത് ദിശയിലേക്കും തിരിക്കാൻ കഴിയും. ട്രെയിനിനകത്ത് ഇരുന്ന് വിശാലമായി പുറത്തെ കാഴ്ചകള്‍ ആസ്വദിക്കാൻ സൗകര്യമുള്ള വലിയ ഗ്ലാസ് വിൻഡോയുണ്ട്. ഡിസംബറോടെ സ്ലീപ്പര്‍ കോച്ചുകളും എത്തും. അപായ ചങ്ങല വലിച്ച് ഉണ്ടാകുന്ന സമയനഷ്ടം വന്ദേ ഭാരതില്‍ ഉണ്ടാകില്ല.

ബുദ്ധിമുട്ടുണ്ടായാല്‍ ലോക്കോ പൈലറ്റിനെ ടോക്ക് ബാക്കിലൂടെ അറിയിക്കാം.പൂര്‍ണമായും ശീതീകരിച്ച ട്രെയിനാണ് വന്ദേഭാരത്. ഓരോ സ്റ്റേഷൻ എത്തുമ്പോഴും വലിയ സ്ക്രീനിലൂടെ അറിയിപ്പ് ലഭിക്കും. ഒപ്പം അനൗൺസ്മെന്റും ഉണ്ടാകും. ട്രെയിനിനകത്ത് വൈഫൈ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാണ്. ജിപിഎസ് സംവിധാനവുമുണ്ട്. എല്ലാ സീറ്റുകള്‍ക്കും താഴെ മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുണ്ട്. എസിയുടെ തണുപ്പ് സ്വയം ക്രമീകരിക്കാനുള്ള സംവിധാനവും ലഭ്യമാണ്.വെള്ളം കുറച്ച് ഉപയോഗിക്കുന്ന ബയോ വാക്വം ശുചിമുറികളാണ് ട്രെയിനിലേത്. എല്ലാ കോച്ചിലും സിസിടിവി ക്യാമറകളുണ്ട്. മുന്നിലും പിന്നിലും ഡ്രൈവര്‍ കാബിൻ ഉള്ളതിനാല്‍ ദിശമാറ്റാൻ സമയനഷ്ടം ഉണ്ടാകില്ല. 8 മണിക്കൂര്‍ 5 മിനിട്ടാണ് ട്രെയിൻ കാസര്‍കോട് എത്താൻ എടുക്കുന്ന സമയം. വന്ദേഭാരത് യാത്രക്കാര്‍ക്ക് വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പ്.

click me!