Vande mataram : 'വന്ദേമാതരം മതവിരുദ്ധം'; ആലപിക്കില്ലെന്ന് എഐഎംഐഎം എംഎല്‍എ

Published : Dec 05, 2021, 03:09 PM IST
Vande mataram : 'വന്ദേമാതരം മതവിരുദ്ധം'; ആലപിക്കില്ലെന്ന് എഐഎംഐഎം എംഎല്‍എ

Synopsis

നേരത്തെയും അഖ്തറുല്‍ ഇമാന്‍ സമാന വിവാദമുണ്ടാക്കിയിരുന്നു. സത്യപ്രതിജ്ഞാ വേളയില്‍ ഉറുദുവിലെ കരട് രേഖയില്‍ 'ഹിന്ദുസ്ഥാന്‍' എന്നതിന് പകരം ഭാരത് എന്ന വാക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് നിയമസഭയില്‍ വിവാദമായി.  

പട്‌ന: ദേശീയഗീതമായ വന്ദേ മാതരം (Vande Mataram) മതവിരുദ്ധമാണെന്നും (Anti Religion)  ആലപിക്കില്ലെന്നും അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീമീന്‍ (AIMIM) എംഎല്‍എ അഖ്തറുല്‍ ഇമാന്‍(Akhtarul Iman). ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിന് എന്ത് പ്രാധാന്യമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. വന്ദേമാതരം പാടുന്നതിന് വ്യക്തിപരമായി താന്‍ എതിരല്ലെന്നും എന്നാല്‍ തന്റെ മതപ്രകാരം വന്ദേ മാതരം ആലപിക്കാന്‍ പാടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

വന്ദേമാതരം ആലപിക്കാത്തത് ദേശവിരുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ''വന്ദേമാതരം പാടാത്തവര്‍ ദേശദ്രോഹികളാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്. ഇത് പറയാന്‍ ആരാണ് നിങ്ങള്‍ക്ക് അവകാശം നല്‍കിയത്. നിങ്ങളുടെ അവകാശവാദങ്ങളെ അടിസ്ഥാനമാക്കിയല്ല രാഷ്ട്രം ഓടുന്നത്. ഞങ്ങള്‍ ഭരണഘടനയെ പിന്തുടരുന്നു. ഭരണഘടന തയാറാക്കിയവര്‍ ഞങ്ങളെക്കാള്‍ ബുദ്ധിയുള്ളവരായിരുന്നു. സ്‌നേഹം പ്രചരിപ്പിക്കാനും മതം പിന്തുടരാനുമുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്''.-അദ്ദേഹം പറഞ്ഞു. 

നേരത്തെയും അഖ്തറുല്‍ ഇമാന്‍ സമാന വിവാദമുണ്ടാക്കിയിരുന്നു. സത്യപ്രതിജ്ഞാ വേളയില്‍ ഉറുദുവിലെ കരട് രേഖയില്‍ 'ഹിന്ദുസ്ഥാന്‍' എന്നതിന് പകരം ഭാരത് എന്ന വാക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് നിയമസഭയില്‍ വിവാദമായി. ഹിന്ദുസ്ഥാന്‍ എന്നതിന് പകരം ഭാരത് എന്ന വാക്കുപയോഗിച്ചാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. അമൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എയാണ് അഖ്തറുല്‍ ഇമാന്‍. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ