എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചു; ഖർഗെയും സോണിയ ഗാന്ധിയും ഇടപെട്ടിട്ടും പാടി, നാടകീയ രംഗങ്ങൾ

Published : Aug 15, 2026, 11:20 AM IST
Vande Mataram AICC

Synopsis

സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ. കോൺഗ്രസിന്റെ നിലപാടിന് വിരുദ്ധമായി സ്വാതന്ത്ര്യദിനാഘോഷ സമയത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതാണ് വിവാദമായത്. സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇടപെട്ടിട്ടും പൂര്‍ണമായി ആലപിച്ചു.

ദില്ലി: 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദില്ലി എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ. ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇടപെട്ടിട്ടും വന്ദേമാതരം പൂർണ്ണ ആലാപനം നടന്നു. വന്ദേമാതരം പൂർണ്ണമായി ആലപിച്ചത് നേതാക്കളുടെ അറിവോടെയല്ലെന്ന് മൂവരുടെയും പ്രതികരണങ്ങളിൽ നിന്നും വ്യക്തമാണ്. എന്നാൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഖർഗെയും അതൃപ്തി വ്യക്തമാക്കിയെങ്കിലും ഗായകസംഘം വന്ദേമാതരം പൂർണമായും ആലപിക്കുകയായിരുന്നു.

എഐസിസി ആസ്ഥാനത്ത് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് വന്ദേമാതരം പൂർണമായും ആലപിച്ചത്. സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നി‌ർത്താൻ ആവശ്യപ്പെട്ടിട്ടും അത് മുഖവിലയ്ക്കെടുക്കാതെ വന്ദേമാതരം പൂർണമായും ആലപിക്കുകയായിരുന്നു. വന്ദേമാതരത്തിന്റെ ആദ്യത്തെ ഈരടികള്‍ മാത്രമാണ് പാടേണ്ടത് എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ നിലപാട്. കേന്ദ്ര സര്‍ക്കാര്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന് ഉത്തരവിട്ടപ്പോള്‍ അതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അതേസമയം, വന്ദേമാതരത്തിലെ നിലപാട് കോൺഗ്രസ് പാർലമെൻ്റിൽ വ്യക്തമാക്കിയതാണെന്നും എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപനം വിവാദമാക്കേണ്ടതില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. സംഭവത്തില്‍ പ്രതികരിക്കാതെ പി സി വിഷ്ണുനാഥ്‌ ഒഴിഞ്ഞുമാറി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെച്ചപ്പെട്ട വേതനം,ജാതി ചിന്തയില്ല', ഗൾഫ് കുടിയേറ്റത്തിന് സമാനമായ രീതിയിൽ കേരളത്തിലേക്ക് ഒഡിഷയിൽ നിന്ന് തൊഴിലാളികളെത്തുന്നു
4 വയസുള്ള കൊച്ചുമകളോട് ലൈം​ഗികാതിക്രമം; യുവാവിനെ വെട്ടിപരിക്കേൽപിച്ച്, പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് മുത്തശ്ശി, സംഭവം തമിഴ്നാട്ടിലെ കരൂരിൽ