4 വയസുള്ള കൊച്ചുമകളോട് ലൈം​ഗികാതിക്രമം; യുവാവിനെ വെട്ടിപരിക്കേൽപിച്ച്, പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് മുത്തശ്ശി, സംഭവം തമിഴ്നാട്ടിലെ കരൂരിൽ

Published : Aug 15, 2026, 08:22 AM IST
youth attack karur

Synopsis

യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ശരീരത്തിൽ പത്തിടത്ത് മുറിവുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.

കരൂർ: നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ അരിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച് പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് മുത്തശ്ശി. തമിഴ്നാട് കരൂരിൽ ആണ് സംഭവം നടന്നത്. 4 വയസുള്ള പെൺകുട്ടിയെ ഉപദ്രവിച്ച കെട്ടിട നിർമാണത്തൊഴിലാളി മാണിക്യനെ ആണ് മുത്തശി കൈകാര്യം ചെയ്തത്. വിവരം അറിഞ്ഞ നാട്ടുകാരും ഇയാളെ മർദിച്ചു. പെൺകുട്ടിയിൽ നിന്ന പീഡനവിവരം അറിഞ്ഞ മുത്തശ്ശി യുവാവിനെ തിരക്കി ഇറങ്ങുകയായിരുന്നു. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ശരീരത്തിൽ പത്തിടത്ത് മുറിവുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹ മോചനം കഴിഞ്ഞ് വീണ്ടും അടുത്തു, ഒടുവിൽ വഴക്ക്; മുൻഭർത്താവിനെ തവ കൊണ്ടു തലയ്ക്കടിച്ചു കൊന്ന് യുവതി
രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു