Gyanvapi : ഗ്യാൻവാപി കേസിൽ വാരാണസി ജില്ലാ കോടതിയുടെ തീരുമാനം വൈകും

Published : May 30, 2022, 08:11 PM IST
Gyanvapi : ഗ്യാൻവാപി കേസിൽ വാരാണസി ജില്ലാ കോടതിയുടെ തീരുമാനം വൈകും

Synopsis

അയോധ്യയ്ക്കു ശേഷം കാശിയും മഥുരയും ഉണർന്നു എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ ബിജെപി ഭാരവാഹികളുടെ യോഗത്തിൽ പറഞ്ഞിരുന്നു. 

വാരാണസി: ഗ്യാൻവാപി കേസിൽ (Gyanvapi) വാരാണസി ജില്ലാ കോടതിയുടെ തീരുമാനം  വൈകും. കേസ് കേൾക്കാൻ അധികാരമുണ്ടോ എന്ന വിഷയത്തിലെ വാദം കോടതി ജൂലൈ നാലിലേക്ക് മാറ്റി. മസ്ജിദ് കമ്മിറ്റിയുടെ വാദം ഇന്നും തുടർന്നു. മസ്ജിദ് അടച്ചു പൂട്ടണമെന്ന ഹർജി അതേസമയം ഫാസ്റ്റ് ട്രാക്ക് കോടതി ഇന്ന് പരിഗണിച്ചില്ല. അയോധ്യയ്ക്കു ശേഷം കാശിയും മഥുരയും ഉണർന്നു എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ ബിജെപി ഭാരവാഹികളുടെ യോഗത്തിൽ പറഞ്ഞിരുന്നു. 

 ഹിന്ദുസ്ത്രീകളുടെ അപേക്ഷ കേൾക്കാൻ കോടതിക്ക് അധികാരമില്ലെന്ന് 1991ലെ ആരാധനാലയ സംരക്ഷണ നിയമം ചൂണ്ടിക്കാട്ടി നേരത്തെ മസ്ജിദ് കമ്മിറ്റി കോടതിയിൽ വാദിച്ചിരുന്നു. മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്നും മസ്ജിദ് കമ്മിറ്റി പരാതിപ്പെട്ടു. സർവേ റിപ്പോർട്ടുകളുടെ പകർപ്പ് കോടതി നിർദ്ദേശം പ്രകാരം കക്ഷികൾക്ക് നൽകിയിരുന്നു. അതേസമയം, ഗ്യാൻവാപി കേസിൽ പരാതി നൽകിയവരുടെ കൈയിൽ തെളിവില്ലെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു. തെളിവില്ലാത്ത ഹർജി തുടക്കത്തിലേ തള്ളണമായിരുന്നു. പരാതിയിലെ വൈരുദ്ധ്യങ്ങൾ കോടതിയെ രേഖാമൂലം അറിയിച്ചെന്ന് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി. 

PREV
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ