ജാതിപരാമർശങ്ങളും വിദ്വേഷമുണ്ടാക്കുന്ന വാക്കുകളും പതിപ്പിച്ച വാഹനങ്ങള്‍ പിടികൂടി

Published : Oct 26, 2019, 08:46 PM ISTUpdated : Oct 26, 2019, 09:23 PM IST
ജാതിപരാമർശങ്ങളും വിദ്വേഷമുണ്ടാക്കുന്ന വാക്കുകളും പതിപ്പിച്ച വാഹനങ്ങള്‍ പിടികൂടി

Synopsis

കുറ്റകൃത്യങ്ങൾ കുറയ്ക്കാനും നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനായി ജില്ലാ പൊലീസ് നടത്തുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്രയധികം വാഹനങ്ങൾ ഒരുമിച്ച് പിടികൂടിയത്. 

ദില്ലി: ദില്ലിയിൽ ജാതി പരാമർശങ്ങളും വിദ്വേഷമുണ്ടാക്കുന്ന വാക്കുകളും പതിപ്പിച്ച 250 ഓളം വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. നോയിഡയിലും ഗ്രേറ്റർ നോയിഡയിലുമായി നടത്തിയ പരിശോധനയിലാണ് നടപടി.

കുറ്റകൃത്യങ്ങൾ കുറയ്ക്കാനും നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനായി ജില്ലാ പൊലീസ് നടത്തുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതിയു ഭാഗമായിട്ടാണ് ഇത്രയധികം വാഹനങ്ങൾ ഒരുമിച്ച് പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു.

നമ്പർ പ്ലേറ്റ് ഇല്ലാത്തവയും സംശയം തോന്നുന്നതുമായ വാഹനങ്ങളും പിടിച്ചെടുത്തവയിലുണ്ട്. ജാതിപരമായ പരാമർശങ്ങൾ എഴുതിയ വാഹനങ്ങളാണ് പിടികൂടിയവയിൽ കൂടുതലും. നിരവധി ബൈക്കുകളും ഇവയിൽ ഉൾപ്പെടും. നഗര പ്രദേശങ്ങളിൽ നിന്നും 133 വാഹനങ്ങളും ഗ്രാമപ്രദേശങ്ങളിൽ നിന്നും 100 വാഹനങ്ങളുമാണ് പിടിച്ചെടുത്തത്. 
 

PREV
click me!

Recommended Stories

'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'
കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്