സിബിസിഐ അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ ദളിത് വിഭാഗത്തിൽ നിന്നുള്ളയാളാണ് കർദിനാൾ ആന്റണി പൂല. ഈ മാസം പത്തോടെ നിലവിലെ അധ്യക്ഷൻ ആൻഡ്രൂസ് താഴത്ത് ചുമതല ഒഴിയും.

ദില്ലി: സിബിസിഐയ്ക്ക് പുതിയ അധ്യക്ഷൻ. ഹൈദരാബാദ് രൂപത ആർച്ച് ബിഷപ്പ് കർദിനാൾ ആന്റണി പൂല സിബിസിഐയുടെ പുതിയ അധ്യക്ഷനാകും. സിബിസിഐ അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ ദളിത് വിഭാഗത്തിൽ നിന്നുള്ളയാളാണ് കർദിനാൾ ആന്റണി പൂല. ബെംഗളൂരുവിൽ ചേർന്ന ജനറൽ ബോഡി യോ​ഗമാണ് തീരുമാനിച്ചത്. ബെം​ഗളൂരുവിൽ ചേർന്ന 37ാമത് ജനറൽ ബോഡി യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തിയത്. ബിഷപ്പുമാര്‍ മാത്രം പങ്കെടുത്ത ചടങ്ങിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് ഇദ്ദേഹം അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം പത്തോടെ നിലവിലെ അധ്യക്ഷൻ ആൻഡ്രൂസ് താഴത്ത് ചുമതല ഒഴിയും. തുടര്‍ന്ന് ആന്റണി പൂല സ്ഥാനമേറ്റെടുക്കും. ക്രിസ്ത്യൻ വിഭാഗത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ മുന്നിലും രാജ്യ ദേശീയ തലത്തിലാണെങ്കിലും ഉന്നയിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട സംഘടനയാണ് കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming