പാർലമെന്റിൽ ഇന്നും നാടകീയ രംഗങ്ങൾ, രാജ്യസഭയിൽ വിതുമ്പി ഉപരാഷ്ട്രപതി, ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

Published : Aug 11, 2021, 12:04 PM ISTUpdated : Aug 11, 2021, 12:09 PM IST
പാർലമെന്റിൽ ഇന്നും നാടകീയ രംഗങ്ങൾ, രാജ്യസഭയിൽ വിതുമ്പി ഉപരാഷ്ട്രപതി, ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

Synopsis

ലോക്സഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ലോക്സഭാ സ്പീക്കറുമായും കൂടിക്കാഴ്ച നടത്തി.

ദില്ലി: പാർലമെന്റിൽ ഇന്നും നാടകീയ രംഗങ്ങൾ. പെഗാസസ് ഫോൺ നിരീക്ഷണവുമായി ബന്ധപ്പെട്ട് പാർലമെന്പിൽ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പാർലമെൻറ് ജനാധിപത്യത്തിൻറെ ശ്രീകോവിലാണെന്നും പ്രതിഷേധങ്ങൾ അതിരുവിട്ടുവെന്നും വെങ്കയ്യനായ്ഡു കുറ്റപ്പെടുത്തി. പ്രതിഷേധങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഉപരാഷ്ട്രപതി ഒരുഘട്ടത്തിൽ സഭയിൽ വിതുമ്പിക്കരഞ്ഞു. 

രാജ്യസഭയിൽ ഇന്നലെകാര്‍ഷിക ബില്ലുകളെ കുറിച്ചുള്ള ചര്‍ച്ച തടസ്സപ്പെടുത്തിയ എം.പിമാര്‍ക്കെതിരെ  ബിജെപി നടപടി ആവശ്യപ്പെട്ടു. നടുത്തളത്തിലെ മേശയിൽ കയറി ഇരുന്ന് പ്രതിഷേധിച്ചാണ്  ബിനോയ്, വി.ശിവദാസൻ എന്നിവരുൾപ്പെട്ട എം.പിമാര്‍ ഇന്നലെ ചര്‍ച്ച തടഞ്ഞത്. പ്രതിഷേധത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അമിത് ഷാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു.

അതേസമയം ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ലോക്സഭാ സ്പീക്കറുമായും കൂടിക്കാഴ്ച നടത്തി. അൽപ്പസമയത്തിനുള്ളിൽ സ്പീക്കർ മാധ്യമങ്ങളെ കാണും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'ഔദാര്യം വേണ്ട, ഞങ്ങൾ സ്വന്തം നിലയിൽ നടത്തും': തൊഴിലുറപ്പിലെ കേന്ദ്ര സർക്കുലർ കീറിയെറിഞ്ഞ് മമത ബാനർജി
ബസിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയ പ്ലസ് ടു വിദ്യാർത്ഥിയെ മയക്കുമരുന്ന് കേസിൽ കുടുക്കി: സിസിടിവി ദൃശ്യം പുറത്തുവന്നതോടെ നാണംകെട്ട് മധ്യപ്രദേശ് പൊലീസ്