ഇറാനിൽ നിന്ന് ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് വന്ന കപ്പൽ വഴിമധ്യേ റൂട്ട് മാറ്റി; ചൈനീസ് തുറമുഖത്തേക്ക് പോകുന്നതായി റിപ്പോർട്ട്

Published : Apr 03, 2026, 07:59 PM IST
Indian Ship

Synopsis

ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് അസംസ്‌കൃത എണ്ണയുമായി വരികയായിരുന്ന പിങ് ഷുൻ എന്ന കപ്പൽ പാതിവഴിയിൽ ചൈനയിലേക്ക് റൂട്ട് മാറ്റി. പണമിടപാട് സംബന്ധിച്ച തർക്കങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഇറാൻ ഉടനടി പണം ആവശ്യപ്പെട്ടതും ആഗോള പണമിടപാട് ശൃംഖലയിൽ നിന്നുള്ള വിലക്കുമാണ് പ്രതിസന്ധിക്ക് കാരണം.

ദില്ലി: ഇറാനിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പൽ യാത്രയ്ക്കിടെ പാതിവഴിയിൽ ലക്ഷ്യം മാറ്റി ചൈനയിലേക്ക് തിരിച്ചു. പണമിടപാടിലെ തർക്കങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന. പിങ് ഷുൻ എന്ന കപ്പലാണ് റൂട്ട് മാറ്റി ചൈനയിലേക്ക് പോയത്. 6 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായാണ് കപ്പൽ ഇറാൻ തീരത്ത് നിന്ന് യാത്ര പുറപ്പെട്ടത്. ഗുജറാത്തിലെ വടിനാർ തുറമുഖത്തേക്കാണ് കപ്പൽ എത്തേണ്ടിയിരുന്നത്. അതേസമയം ക്രൂഡ് ഓയിലിൻ്റെ വില നൽകുന്നതിൽ ഇറാൻ വരുത്തിയ കർക്കശമായ മാറ്റങ്ങളാണ് കപ്പൽ റൂട്ട് മാറ്റാൻ കാരണമെന്നാണ് വിവരം.

നേരത്തെ വാങ്ങുന്ന ക്രൂഡ് ഓയിലിന് വില നൽകാൻ 30 മുതൽ 60 ദിവസം വരെ സാവകാശം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഉടനടി പണം നൽകണമെന്നാണ് ഇറാൻ ആവശ്യപ്പെടുന്നത്. പക്ഷെ ആഗോള പണമിടപാട് ശൃംഖലയായ 'സ്വിഫ്റ്റിൽ' നിന്ന് ഇറാനെ പുറത്താക്കിയതിനാൽ പണം കൈമാറുന്നതിൽ വലിയ സാങ്കേതിക തടസ്സങ്ങളുണ്ട്. കപ്പൽ ഇന്ത്യയിലേക്ക് എത്തിയിരുന്നെങ്കിൽ 2019-ന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന ആദ്യ കപ്പലാകുമായിരുന്നു ഇത്. പശ്ചിമേഷ്യയിലെ യുദ്ധം കാരണം ആഗോള തലത്തിൽ എണ്ണവില കുതിച്ചുയർന്നിരുന്നു. ഈ സാഹചര്യത്തിൽ കടലിലുള്ള ഇറാനിയൻ എണ്ണ വാങ്ങാൻ അമേരിക്ക 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിച്ചിരുന്നു. ഈ ഇളവ് ഏപ്രിൽ 19-ന് അവസാനിക്കും. പിങ് ഷുൻ പ്പൽ ഇപ്പോൾ ചൈനയിലെ ഡോങ്‌യിംഗ് തുറമുഖത്തേക്ക് നീങ്ങുന്നതായാണ് കപ്പലുകളുടെ തത്സമയ ട്രാക്കിംഗ് ഡാറ്റകൾ കാണിക്കുന്നത്. എങ്കിലും പണമിടപാടിലെ തർക്കങ്ങൾ പരിഹരിക്കപ്പെട്ടാൽ കപ്പൽ വീണ്ടും ഇന്ത്യയിലേക്ക് വരാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ട;വള്ളിക്കുന്നിൽ വീണ്ടും പോരാട്ടം മുറുകുന്നു; സ്ഥാനാർത്ഥി വിവരങ്ങളും രാഷ്ട്രീയ ചരിത്രവും!
തർക്കങ്ങൾക്കൊടുവിൽ തമിഴ്നാട്ടിലെ കോൺഗ്രസ്സ് പട്ടിക പ്രഖ്യാപിച്ചു; വിളവങ്കോട്, ടിടി പ്രവീൺ സ്ഥാനാർഥി, 50000 ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്ന് പ്രതികരണം