ബോളിവുഡ് താരം തനൂജ ആശുപത്രിയില്‍; ശസ്ത്രക്രിയക്ക് വിധേയമാക്കി

Published : May 30, 2019, 12:33 PM IST
ബോളിവുഡ് താരം തനൂജ ആശുപത്രിയില്‍; ശസ്ത്രക്രിയക്ക് വിധേയമാക്കി

Synopsis

ബോളിവുഡിലെ  പ്രമുഖ താരം തനൂജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദനയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

മുംബൈ: ബോളിവുഡിലെ  പ്രമുഖ താരം തനൂജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദനയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടലിനെ ബാധിക്കുന്ന ഡിവേര്‍ട്ടികുലിറ്റിസ് എന്ന രോഗമാണ് തനൂജയെ ബാധിച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെ ശസ്ത്രക്രിയക്ക് വിധേയമാക്കി.

ഒരാഴ്ച ബാന്ദ്രയിലെ ലീലാവതി ഹോസ്പിറ്റലില്‍ കഴിയേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ബോളിവുഡ് താരം കജോളിന്റെ അമ്മയാണ് തനൂജ. ചികിത്സയിലിരിക്കുന്ന അമ്മയ്ക്കൊപ്പം കാജോളും കുടുംബാംഗങ്ങളും ഉണ്ട്.

75 വയസുള്ള തനൂജയെ  ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ എ ഡത്ത് ഇൻ ദി ഗുൻജ്, ആരംഭ്, സോണാർ പഹാർ എന്നീ ചിത്രങ്ങളില്‍ തനൂജ വേഷമിട്ടിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങൾക്കായി ഈ വർഷം 74 കോടി രൂപ ചിലവ്, കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം
ഡീപ്ഫേക്കുകൾക്ക് തടയിടാൻ ഐടി നിയമങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ, ലേബലുകൾ നിർബന്ധം; വ്യാജ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം