
ദില്ലി: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് അയോധ്യ-ബാബ്‍രി മസ്ജിദ് തര്‍ക്കഭൂമിയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് പണം സ്വരൂപിക്കാന്‍ വിഎച്ച്പി. ലോകത്താകമാനമുള്ള ഭക്തരില്‍നിന്ന് പണം സ്വരൂപിക്കാനാണ് വിഎച്ച്പി തീരുമാനം. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി രാജ്യത്തും പുറത്തുമുള്ള ഭക്തരെ സമീപിക്കും.
"ഹിന്ദുക്കളുടെ വിശ്വാസവും വൈകാരികവുമായി ബന്ധപ്പെട്ടതായിരുന്നു കര്‍സേവയടക്കമുള്ള അയോധ്യ സമരങ്ങള്‍. എന്തൊക്കെയായാലും കാര്യങ്ങള്‍ ശുഭമായി. ഇനി ക്ഷേത്ര നിര്‍മാണത്തിനായി ഓരോ ഭക്തനെയും സമീപിക്കാനാണ് തീരുമാനം"-വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു. ഇത് സംബന്ധിച്ച ഔദ്യോഗിക പദ്ധതി ഉടന്‍ പുറത്തിറക്കും. മൂന്ന് മാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപവത്കരിക്കണം. രാമക്ഷേത്ര നിര്‍മാണത്തിന് രാജ്യത്തെ മുഴുവന്‍ ഭക്തരും പങ്കാളികളാകണം. 718 ജില്ലകളില്‍ നിന്നും പ്രതിനിധികളായി ഭക്തരെ കര്‍സേവ മാതൃകയില്‍ ക്ഷേത്ര നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തണമെന്നും വിഎച്ച്പി വക്താവ് പറഞ്ഞു.
സോമനാഥ് ക്ഷേത്ര പുനരുദ്ധാരണത്തിനായി ഗാന്ധി നിര്‍ദേശിച്ച മാതൃക അയോധ്യയില്‍ വിഎച്ച്പി പിന്തുടരും. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് രാമക്ഷേത്രം നിര്‍മിക്കാന്‍ ആഗ്രഹമില്ല. മകരസംക്രാന്തി ദിനത്തില്‍ നിര്‍മാണത്തിന് തുടക്കമിടാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam