
ദില്ലി: ഏപ്രിൽ 14ന് ശേഷവും ലോക്ക് ഡൗണിന്റെ പ്രയാസങ്ങള്‍ തുടരുകയാണെങ്കിൽ സർക്കാരിന്റെ തീരുമാനങ്ങൾ അനുസരിക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഉത്തര്‍പ്രദേശ്, ആസാം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നായിഡുവിന്റെ പ്രതികരണം.
”ഒരു നല്ല നാളയ്ക്ക് വേണ്ടി കുറച്ചുകാലം അല്പം പ്രയാസങ്ങള്‍ സഹിച്ച് ജീവിക്കാം”എന്നും വെങ്കയ്യ നായിഡു പറഞ്ഞു. ലോക്ക് ഡൗണില്‍ നിന്ന് പുറത്തുകടക്കുന്നത് തീരുമാനിക്കുന്നതില്‍ അടുത്ത ആഴ്ച നിര്‍ണായകമാകുമെന്നും നായിഡു പറഞ്ഞു.
”എന്തു തീരുമാനമെടുത്താലും ജനങ്ങള്‍ അതുമായി സഹകരിക്കണം. ഏപ്രില്‍ 14 ന് ശേഷവും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ നിലവിലെ അതേ മനോഭാവം തന്നെ പിന്തുടരണം. ജനങ്ങളുടെ ആരോഗ്യത്തിനാണോ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്കാണോ മുന്‍ഗണ കൊടുക്കേണ്ടത് എന്നതാണ് ചര്‍ച്ച നടക്കുന്നത്. എന്റെ കാഴ്ചപ്പാടില്‍, സമ്പദ് വ്യസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് മറ്റൊരു ദിവസം കാത്തിരിക്കാമെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അത് കഴിയില്ല,” വെങ്കയ്യ നായിഡു പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam