രാജ്യത്തിന്‍റെ 15-ാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്യപ്പെട്ട 767 വോട്ടില്‍ ല്‍ 454 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്‍റെ വിജയം.

08:40 PM (IST) Sep 09
രാജ്യത്തിന്‍റെ 15-ാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്യപ്പെട്ട 767 വേട്ടില്‍ ല്‍4 54 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്‍റെ വിജയം
06:37 PM (IST) Sep 09
രാവിലെ പത്ത് മണിക്കാണ് പുതിയ പാർലമെന്റ് മന്ദിരത്തിലെ എഫ് 101 നമ്പർ മുറിയിൽ വോട്ടെടുപ്പ് തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം വോട്ട് രേഖപ്പെടുത്തി. പിന്നീട് അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കളും വോട്ട് ചെയ്തു.
06:30 PM (IST) Sep 09
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. 12 എംപിമാരൊഴികെ എല്ലാവരും വോട്ട് ചെയ്തെന്നാണ് വിവരം. പ്രതിപക്ഷത്തെ 315 എംപിമാരും വോട്ട് രേഖപ്പെടുത്തി.
05:06 PM (IST) Sep 09
ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് അവസാനിച്ചു. വോട്ടെണ്ണൽ ഉടൻ തുടങ്ങും
03:26 PM (IST) Sep 09
ഉപരാഷ്ട്രപതി തെരഞ്ഞടുപ്പിൽ വൈകിട്ട് മൂന്നുമണി വരെ 96% ശതമാനം പോളിങ് രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
02:49 PM (IST) Sep 09
മികച്ച ഭൂരിപക്ഷത്തോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിപി രാധാകൃഷ്ണൻ വിജയിക്കുമെന്ന് എന്‍സിപി എംപി പ്രഫുൽ പട്ടേൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം പുരോഗതിയിലേക്ക് നീങ്ങുകയാണെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു.
02:46 PM (IST) Sep 09
പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ , ശശി തരൂര്‍ എംപി തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.
12:44 PM (IST) Sep 09
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതികരണവുമായി കെ രാധാകൃഷ്ണൻ എംപി. വോട്ടിംഗിനുള്ള സൗകര്യം മെച്ചപ്പെടുത്താമായിരുന്നുവെന്ന് സിപിഎം കെ രാധാകൃഷ്ണൻ എംപി പ്രതികരിച്ചു. രണ്ടു മണിക്കൂറോളം ക്യൂവിൽ നിൽക്കേണ്ടി വന്നുവെന്നും രാധാകൃഷ്ണൻ പറഞ്ഞു.
11:04 AM (IST) Sep 09
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സൈക്കിളിൽ വോട്ടു ചെയ്യാനെത്തി ടിഡിപി എംപി അപ്പലനായിഡു കാലിസെട്ടി. എൻഡിഎ ഒറ്റക്കെട്ടെന്ന് അപ്പലനായിഡു പ്രതികരിച്ചു. മല്ലികാർജ്ജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ വോട്ടു ചെയ്യാനെത്തി.
11:03 AM (IST) Sep 09
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രാജ്യത്തിന് ഏറ്റവും മികച്ച ഉപരാഷ്ട്രപതിയെ ലഭിക്കുമെന്നും ഉപരാഷ്ട്രപതിയാവാൻ സിപി രാധാകൃഷ്ണൻ ഏറ്റവും യോഗ്യനാണെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം, ഇന്ത്യ സഖ്യത്തിൻ്റെ വോട്ടും സിപി രാധാകൃഷ്ണന് ലഭിക്കുമെന്നാണ് ബിജെപി എംപിമാർ പ്രതികരിക്കുന്നത്. എന്നാൽ ഭൂരിപക്ഷ സംഖ്യ ഇന്ത്യ സഖ്യത്തിന് അനുകൂലമെന്ന് അഖിലേഷ് യാദവും പ്രതികരിച്ചു.
10:04 AM (IST) Sep 09
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ എംപിമാർ മനസാക്ഷി വോട്ട് ചെയ്യണമെന്ന് ഇന്ത്യ സഖ്യം. എന്നാൽ പ്രതിപക്ഷത്തിൻറേത് നാണം കെട്ട ആഹ്വാനമാണെന്നായിരുന്നു ബിജെപിയുടെ വിമർശനം. രാവിലെ 10 മുതലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
10:02 AM (IST) Sep 09
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തി എംപിമാർ. തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ പാർലമെൻ്റിൽ എംപിമാരുടെ നീണ്ട ക്യൂ ആണ് കാണുന്നത്.
09:57 AM (IST) Sep 09
രാജ്യം മറ്റൊരു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കുകയാണ്. എൻ ഡി എ സ്ഥാനാർഥി സി പി രാധാകൃഷ്ണനും ഇന്ത്യ സഖ്യ സ്ഥാാനാർത്ഥി ജസ്റ്റിസ് സുദർശൻ റെഡ്ഡിയും തമ്മിലാണ് പോരാട്ടം. ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ വിജയിക്കുന്നവർ സുപ്രധാന പദവിയിലേക്ക് നടന്നുകയറും. ഈ സാഹചര്യത്തിൽ രാജ്യത്ത് ഇതുവരെ നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളുടെ ചരിത്രവും, വോട്ടെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും നടപടികൾ എങ്ങനെയെന്നും അറിയാം.