'കൊവിഡിനെതിരായ യുദ്ധത്തില്‍ വിജയം സുനിശ്ചിതം'; സ്വാതന്ത്ര്യ ദിന സന്ദേശവുമായി രാഷ്ട്രപതി

Published : Aug 14, 2020, 08:21 PM ISTUpdated : Aug 14, 2020, 08:28 PM IST
'കൊവിഡിനെതിരായ യുദ്ധത്തില്‍ വിജയം സുനിശ്ചിതം'; സ്വാതന്ത്ര്യ ദിന സന്ദേശവുമായി രാഷ്ട്രപതി

Synopsis

കൊവിഡിനോടുള്ള യുദ്ധത്തില്‍ വിജയം സുനിശ്ചിതമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനായി. 

ദില്ലി: കൊവിഡിനോടുള്ള യുദ്ധത്തില്‍ വിജയം സുനിശ്ചിതമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനായി. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് , ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ മികച്ച സേവനമാണ് നടത്തുന്നതെന്നും അവരോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും  സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.

ഈ ദുരിതകാലത്ത് പാവപ്പെട്ടവരെ സഹായിക്കാൻ കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ കൊണ്ടുവന്നു. വന്ദഭാരത് ദൗത്യം വിജയകരമാണെന്നും പത്ത് ലക്ഷത്തോളം പേരെ തിരികെ കൊണ്ടുവരാനായി. രാമ ക്ഷേത്രത്തിന് തറക്കല്ലിടാനായത് അഭിമാന നിമിഷമാണ്. നീണ്ട കാലത്തെ നിയമവഴിയിലൂടെയാണ് രാമജന്മഭൂമിതർക്കം പരിഹരിക്കാനായത്. 
സുപ്രീംകോടതി വിധിയെ ബന്ധപ്പെട്ട എല്ലാ കക്ഷികളും ഏകമനസോടെ സ്വാഗതം ചെയ്തെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ് പഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ