
ഊട്ടി : ഊട്ടിക്ക് അടുത്ത് കോത്തഗിരിയിൽ കാട്ടുപോത്തിന്‍റെ ആക്രമണം. പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന കാറും ഇരുചക്ര വാഹനങ്ങളും തകർത്തു. ഒന്നിലധികം കാട്ടുപോത്തുകൾ കൂട്ടത്തോടെ നഗരത്തിലേക്ക് ഇറങ്ങിയാണ് പരാക്രമം നടത്തിയത്. രാത്രി സമയം ആയതിനാൽ ആളുകൾ പ്രദേശത്ത് അധികമായി ഉണ്ടായിരുന്നില്ല. പ്രദേശത്ത് കാട്ടുപോത്തുകൾ കൂട്ടത്തോടെ നഗരത്തിലേക്ക് ഇറങ്ങുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. പ്രശ്നപരിഹാരത്തിനായി ഇടപെടുമെന്ന് ജില്ലാഭരണകൂടവും അറിയിച്ചു.
&nb
കോട്ടയം പാമ്പാടിയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു
കോട്ടയം പാമ്പാടിയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു.പാമ്പാടി പഞ്ചായത്ത് രണ്ടാം വാർഡിലെ പന്തമാക്കൽ വീട്ടിൽ തങ്കമ്മ ഹരിയുടെ വീട്ടിലെ പോത്താണ് ചത്തത്. ഇന്നലെ രാത്രി മുതലാണ് പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. രണ്ടാഴ് മുമ്പ് പോത്തിനെ ഒരു തെരുവുനായ കടിച്ചിരുന്നു. ഈ നായയ്ക്കും പേ വിഷ ബാധ ഉണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു. പോത്തിന്റെ പേ വിഷ ബാധ സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തും. മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കുമെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam