
ഭോപ്പാൽ: മായം ചേർക്കലിനെക്കുറിച്ചുള്ള നിരവധി വാർത്തകൾ നാം കേൾക്കാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് മധ്യപ്രദേശിൽ നിന്ന് പുറത്തുവരുന്നത്. മധ്യപ്രദേശിലെ സത്ന ജില്ലയിൽ സർക്കാർ സംഭരിച്ച ഗോതമ്പിന്റെ തൂക്കം വർദ്ധിപ്പിക്കാൻ മണലും കോൺക്രീറ്റും കലർത്തുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
ചാക്കിനുള്ളിലെ ഗോതമ്പിൽ തരിയാക്കിയ കോൺക്രീറ്റും മണലും മിക്സ് ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ സംഭരിച്ചിരിക്കുന്ന ഗോതമ്പ് ചാക്കുകളിലാക്കി മറ്റ് ജില്ലകളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. മണൽ മിക്സ് ചെയ്യാൻ ഉപയോഗിക്കുന്ന യന്ത്രവും സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.
ബീഫ് കൈവശം വെച്ചെന്നാരോപിച്ച് യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു; പ്രതികൾ ബജ്റംഗ്ദൾ പ്രവർത്തകർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam