വാഹനങ്ങള്‍ കൂട്ടിയിടിച്ചു; തർക്കത്തിനൊടുവിൽ കാറോടിച്ചിരുന്നയാളെ സ്കൂട്ടറിന് പിന്നിൽ വലിച്ചിഴച്ചു; വീഡിയോ

By Web TeamFirst Published Jan 18, 2023, 4:12 PM IST
Highlights

കാറിന് പിന്നിൽ ഇടിച്ചതിന് ശേഷം സ്കൂട്ടര്‍ യാത്രികനായ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കാർ ഓടിച്ചിരുന്ന മുത്തപ്പ പിടിച്ചു നിർത്താൻ ശ്രമിച്ചു.

ബം​ഗളൂരു: കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ വയോധികനെ സ്കൂട്ടറിന് പിന്നിൽ  ഒരു കിലോമീറ്റർ ദൂരം റോഡിലൂടെ വലിച്ചിഴച്ച് യുവാവ്. ചൊവ്വാഴ്ച ബം​ഗളൂരുവിലെ മ​ഗഡി റോഡിലാണ് സംഭവം. കാറിന് പിന്നിൽ ഇടിച്ചതിന് ശേഷം സ്കൂട്ടര്‍ യാത്രികനായ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കാർ ഓടിച്ചിരുന്ന മുത്തപ്പ എന്നയാൾ പിടിച്ചു നിർത്താൻ ശ്രമിച്ചു. തുടർന്നാണ് ഇയാൾ മുത്തപ്പയെ ഒരു കിലോമീറ്റർ ദൂരം വലിച്ചിഴച്ചത്. 

വൺവേ റോഡിലൂടെ അമിതവേ​ഗത്തിൽ വന്ന സ്കൂട്ടർ കാറിൽ ഇടിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാറിൽ സ്കൂട്ടറിടിച്ചതിനെ തുടർന്ന് മുത്തപ്പയും യുവാവും തമ്മിൽ തർക്കത്തിലായി. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച സ്കൂട്ടർ യാത്രികനെ മുത്തപ്പ പിടിച്ചു നിർത്താൻ ശ്രമിക്കുകയും ഇത് വകവെക്കാതെ അയാൾ സ്കൂട്ടർ മുന്നോട്ട് എടുക്കുകയുമാണുണ്ടായത്. പരിക്കേറ്റ കാർ ഡ്രൈവർ മുത്തപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ യാത്രികനെ കസ്റ്റഡിയിലെടുത്തായി പൊലീസ് അറിയിച്ചു. 

| Man being dragged behind a scooter on Bengaluru's Magadi road

The victim is currently under medical treatment a city hospital. The two-wheeler driver has been apprehended by the police at PS Govindaraj Nagar: DCP West Bengaluru

(Video verified by Police) pic.twitter.com/nntPxaZxSu

— ANI (@ANI)
click me!