
ബതിൻഡ: പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി എംഎൽഎ ബൽജീന്ദർ കൗറിനെ ആംആദ്മി നേതാവ് കൂടിയായ ഭർത്താവ് തല്ലുന്ന വീഡിയോ വൈറലാകുന്നു. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോ പഞ്ചാബി മാധ്യമങ്ങള്‍ അടക്കം നല്‍കിയിട്ടുണ്ട്.
ജൂലൈ 10 നാണ് സംഭവം നടന്നത് എന്നാണ് വിവരം. തൽവണ്ടി സാബോയിൽ നിന്നുള്ള രണ്ട് തവണ നിയമസഭാംഗമായ ഭർത്താവ് സുഖ്‌രാജ് സിംഗുമായി ബൽജീന്ദർ കൗര്‍ തർക്കിക്കുന്നത് വീഡിയോയില്‍ കാണാം. പെട്ടെന്ന്, സിംഗ് എഴുന്നേറ്റു,കൗറിനെ തല്ലുന്നതാണ് വീഡിയോയില്‍ ഉള്ളത്.
ദമ്പതികൾക്ക് സമീപം നിന്ന ചിലർ ഇടപെട്ട് സിംഗിനെ തള്ളിമാറ്റുന്നത് വീഡിയോയിൽ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ബൽജീന്ദർ കൗര്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ആംആദ്മി എംഎല്‍എ സംഭവത്തില്‍ പൊലീസില്‍ പരാതിയൊന്നും നല്‍കിയില്ലെന്നാണ് വിവരം.
അതേസമയം, താൻ വീഡിയോ ശ്രദ്ധിച്ചിട്ടുണ്ടെന്നും സംഭവത്തിൽ സ്വമേധയാ നോട്ടീസ് എടുക്കുമെന്നും പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ മനീഷ ഗുലാത്തി പറഞ്ഞു. 2019 ഫെബ്രുവരിയിൽ ആം ആദ്മി പാർട്ടിയുടെ മജാ മേഖലയുടെ യൂത്ത് വിംഗ് കൺവീനറായ സിങ്ങിനെ കൗർ വിവാഹം കഴിച്ചത്.
2009-ൽ പട്യാലയിലെ പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ഫിൽ നേടി. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനുമുമ്പ് അവർ ഫത്തേഗഡ് സാഹിബിലെ മാതാ ഗുജ്രി കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു.
'മുസ്ലീം ഡെലിവറി ബോയ് വേണ്ട', സ്വിഗ്ഗിയില്‍ പ്രത്യേക നിര്‍ദേശം നല്‍കി ഉപഭോക്താവ്; വിവാദം