'ഞങ്ങളുടെ ലക്ഷ്യം വിജയ് അല്ല, നടന് ബിജെപി ബന്ധം; സ്വന്തം ആളുകളെ ലക്ഷ്യമിടുന്നത് സ്വഭാവത്തിന്റെ ഭാഗം', ആഞ്ഞടിച്ച് ഡിഎംകെ

Published : Nov 24, 2025, 12:22 PM IST
 Vijay

Synopsis

'ഡിഎംകെയെ വിമർശിക്കുന്നതിലൂടെ വിജയ് യജമാനന്മാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് ടി.കെ.എസ്. ഇളങ്കോവൻ. ബിജെപി ഡിഎംകെക്ക് എതിരാണ്. അതിനാൽ വിജയ്ക്കും ഡിഎംകെയെ വിമർശിക്കേണ്ടി വരും'

ചെന്നൈ : 41 പേരുടെ മരണത്തിന് കാരണമായ കരൂർ ദുരന്തത്തിന് ശേഷം വിജയ് നടത്തിയ ടിവികെയുടെ ആദ്യ പൊതുപരിപാടിയിൽ ഡിഎംകെക്കെതിരെ രൂക്ഷവിമർശനമായിരുന്നു ഉയർത്തിയത്. ഇതിന് വിജയ്ക്ക് ബിജെപി ബന്ധമുണ്ടെന്ന് ആരോപിച്ച് ശക്തമായ മറുപടി നൽകിയിരിക്കുകയാണ് ഡിഎംകെ. ഡിഎംകെയെ വിമർശിക്കുന്നതിലൂടെ വിജയ് യജമാനന്മാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് ടി.കെ.എസ്. ഇളങ്കോവൻ പരിഹസിച്ചു. ബിജെപി ഡിഎംകെക്ക് എതിരാണ്. അതിനാൽ വിജയ്ക്കും ഡിഎംകെയെ വിമർശിക്കേണ്ടി വരും. വിജയ് ഡിഎംകെയുടെ ലക്ഷ്യമല്ല. സ്വന്തം ആളുകളെ ലക്ഷ്യമിടുന്നത് വിജയുടെ സ്വഭാവത്തിന്റെ ഭാഗമാണെന്നും അതാണ് കരൂരിൽ 41 പേർ മരിക്കാൻ കാരണമായതെന്നും ഇളങ്കോവൻ ചൂണ്ടിക്കാട്ടുന്നു.  

കാഞ്ചീപുരം ജില്ലയിലെ സുങ്കുവാർഛത്രത്തിൽ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ഇൻഡോർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. കർശനമായ സുരക്ഷയും ആൾക്കൂട്ട നിയന്ത്രണ സംവിധാനങ്ങളും ഒരുക്കിയ യോഗത്തിൽ പാർട്ടി പ്രവർത്തകരും അനുഭാവികളും നാട്ടുകാരും പങ്കെടുത്തു.

സദസ്സിനെ അഭിസംബോധന ചെയ്ത വിജയ് ഭരണകക്ഷിയായ ഡിഎംകെയെ രൂക്ഷമായി വിമർശിച്ചു. ഡിഎംകെ കൊള്ള നടത്തുകയാണെന്നും നാടകം കളിച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്നും വിജയ് ആരോപിച്ചു. ഡിഎംകെയെ പോലെ നീറ്റ് പരീക്ഷ അവസാനിപ്പിക്കുന്നത് പോലുള്ള പൊള്ളയായ വാഗ്ദാനങ്ങൾ ടിവികെ നൽകാറില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭരണഘടനയിലെ കൺകറൻ്റ് ലിസ്റ്റിൽ നിന്ന് വിദ്യാഭ്യാസത്തെ സംസ്ഥാന ലിസ്റ്റിലേക്ക് മാറ്റുക, ജാതി സെൻസസ് നടത്തുക, സമത്വം പ്രോത്സാഹിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.കരൂർ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ, ടിവികെ പൊതുപരിപാടികളിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ പരിശീലനം നൽകിയ പാർട്ടി പ്രവർത്തകരാണ് ആൾക്കൂട്ടത്തെ നിയന്ത്രിച്ചത്. കൂടാതെ, സ്വകാര്യ സുരക്ഷാ ഏജൻസികൾ ബൗൺസർമാരെയും മറ്റ് ജീവനക്കാരെയും സ്ഥലത്തെ നിയന്ത്രണങ്ങൾക്കായി ഏർപ്പാടാക്കിയിരുന്നു. പങ്കെടുക്കുന്നവർക്കായി വാഹനങ്ങൾ, കുടിവെള്ളം, ഭക്ഷണം എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?