ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് വിജയ് ഇറങ്ങുന്നു, നിർണായക നീക്കം; ഇന്ത്യ സഖ്യ യോഗത്തിലേക്ക് ടിവികെയും

Published : Oct 14, 2026, 03:06 AM IST
vijay rahul gandhi

Synopsis

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ചെന്നൈയിൽ നടത്തുന്ന യോഗത്തിൽ വിജയ്‌യുടെ ടിവികെയും പങ്കെടുക്കും. ടിവികെ ബിജെപിയുടെ ബി ടീമാണെന്ന ഡിഎംകെയുടെ വിമർശനങ്ങൾക്കിടെയാണ് ഈ നിർണായക നീക്കം. രാഹുൽ ഗാന്ധിയും വിജയ്‍യും ഉൾപ്പെടുന്ന പോസ്റ്ററുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ യോഗത്തിലേക്ക് ടിവികെയും. നാളെ ചെന്നൈയിൽ പൊതുയോഗം എന്നാണ് അറിയിപ്പ്. രാഹുലിന്‍റെയും വിജയ്‍യുടെയും ചിത്രം പോസ്റ്ററിലുണ്ട്. പ്രാസംഗികരുടെ പട്ടികയിൽ ടിവികെ മന്ത്രി രാജ്‌മോഹനും ഉൾപ്പെട്ടു. വിഷയത്തിൽ ടിവികെയുടെ മൗനവും ദില്ലി പ്രതിഷേധങ്ങളിൽ നിന്ന് അകലം പാലിച്ചതും വലിയ ചർച്ചയായിരുന്നു. തമിഴ്നാട്ടിൽ ടിവികെ സഖ്യത്തിന്‍റെ ഭാഗം അല്ലാത്ത ഇടതുപാർട്ടികളുടെ നേതാക്കളുടെ ചിത്രങ്ങളും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ ചെന്നൈയിൽ 140 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബസന്ത് നഗർ എലിയട്ട് ബീച്ചിൽ നിന്ന് 40 യുവാക്കളെയും സെക്രട്ടറിയേറ്റിന് സമീപത്ത് നിന്ന് എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളിൽ പെട്ട 100 പ്രവർത്തകരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദില്ലിയിൽ നടക്കുന്ന 'സിജെപി' പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് യുവാക്കൾ ബസന്ത് നഗർ ബീച്ചിൽ ഒത്തുചേർന്നത്.

പൊലീസ് നടപടിക്കതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ കക്ഷി ഡിഎംകെ പിന്നാലെ രംഗത്തെ് എത്തുകയും ചെയ്തു. ടിവികെ ബിജെപിയുടെ ശാഖയാണെന്നാണ് എം കെ സ്റ്റാലിൻ ആരോപിച്ചത്. വിജയ് ബിജെപിയുടെ അപ്രഖ്യാപിത അടിമയാണെന്നും, ഡമ്മി മുഖ്യമന്ത്രി ആരെയാണ് പേടിക്കുന്നതെന്നും ഉദയനിധി സ്റ്റാലിൻ ചോദിച്ചു. ഇത്തരം ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഇന്ത്യ സഖ്യത്തിന്‍റെ നിർണായക യോഗത്തിലേക്ക് ടിവികെയും എത്തുന്നത്. ദില്ലിയിൽ പ്രതിഷേധം കടുക്കുന്ന സമയത്ത് വിജയ്‍യെ കാണാൻ രാഹുൽ ചെന്നൈയിൽ എത്തിയതിൽ ഉയർന്ന വിമർശനങ്ങൾക്കും ടിവികെയുടെ ഈ നീക്കം മറുപടിയായി മാറും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജന്തർ മന്തറിൽ മിന്നൽ സമരം നടത്തിയ സിജെപി നേതാക്കളെ ഇനിയും വിട്ടയച്ചില്ല, അതിക്രമിച്ച് കയറിയതിന് കേസെടുത്തു; പ്രതിഷേധം ശക്തമാക്കുമെന്ന് ദീപ്കെ
'ജീവനക്കാരോട് മാപ്പപേക്ഷിക്കുന്നു', ശമ്പളവർധനവ് ഉപേക്ഷിക്കുന്നുവെന്ന് സോഹോ; പിരിച്ചുവിടൽ ഒഴിവാക്കാൻ ശ്രമിക്കുമെന്ന് ശ്രീധർ വെമ്പു