
ദില്ലി: കേന്ദ്രസർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. തമിഴ്നാടിന്റെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് കേന്ദ്രവുമായി സഹകരിക്കുമെന്നും വികസിത ഇന്ത്യ സൃഷ്ടിക്കപ്പെടുന്നത് സഹകരണ ഫെഡറലിസത്തിലൂടെയാണെന്നും യോഗത്തിൽ വിജയ് പറഞ്ഞു. നീറ്റ് പരീക്ഷയോടുള്ള എതിർപ്പ് നീതി ആയോഗ് യോഗത്തിലും വിജയ് പരസ്യമാക്കി. സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്കിന്റെ മാത്രം അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന സംവിധാനം വേണമെന്നും വിജയ് ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷ അഭിയാൻ പദ്ധതിയുടെ ഫണ്ട് യാതൊരു നിയന്ത്രണവുമില്ലാതെ നൽകണമെന്നാവശ്യപ്പെട്ട വിജയ് ത്രിഭാഷാ നയത്തിനോടുള്ള എതിർപ്പും പരാമർശിച്ചു.
അതേ സമയം, നീതി ആയോഗ് യോഗത്തിനായി മുഖ്യമന്ത്രി വിജയ് ദില്ലിയിലേക്ക് ചാർട്ടേഡ് വിമാനത്തിൽ പോയത് സ്വന്തം ചെലവിൽ എന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ചീഫ് സെക്രട്ടറി അടക്കം ഐഎഎസ് ഉദ്യോഗസ്ഥർ ഇല്ലാതെ സ്വന്തം ബോഡിഗാർഡും സുഹൃത്തുക്കളുമായി വിമാനത്തിൽ പോയതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam