`പൊങ്കൽ ഉത്സവം, നാട്ടിലേക്ക് മടങ്ങണം'; നാളെ വിജയ് ചോദ്യം ചെയ്യലിന് ഹാജരാകില്ല

Published : Jan 12, 2026, 07:48 PM IST
vijay

Synopsis

കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ മൊഴിയെടുത്ത് സിബിഐ. പൊങ്കൽ ഉത്സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന വിജയ്‍യുടെ ആവശ്യം പരി​ഗണിച്ച് നാളെ ചോദ്യം ചെയ്യൽ ഉണ്ടാകില്ല.

ദില്ലി: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ മൊഴിയെടുത്ത് സിബിഐ. ദില്ലി സിബിഐ ആസ്ഥാനത്തെ ചോദ്യം ചെയ്യൽ 5 മണിക്കൂർ നീണ്ടു. നാളെയും ചോദ്യം ചെയ്യാൻ ഹാജരാകണമെന്നായിരുന്നു സിബിഐ നിർദേശം. എന്നാൽ, പൊങ്കൽ ഉത്സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന വിജയ്‍യുടെ ആവശ്യം പരി​ഗണിച്ച് സിബിഐ നിർദേശം പിൻവലിച്ചു. തീയതി മാറ്റി നൽകണമെന്ന് വിജയ്‍യുടെ അഭിഭാഷക സംഘം സിബിഐയെ അറിയിച്ചു. മറ്റൊരു തീയതി നൽകി പിന്നീട് വീണ്ടും വിളിപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. വിജയ്‍യുടെ ചോദ്യം ചെയ്യലിനിടെ സിബിഐ ഓഫീസിന് പുറത്ത് ആരാധകരും ടിവികെ പ്രവർത്തകരും പ്രതിഷേധം നടത്തി.

അതേസമയം, വിജയ്‍യെ ദില്ലിയിൽ വിളിച്ച് ചോദ്യം ചെയ്യുന്നതിൽ ഡിഎംകെ സംശയം പ്രകടിപ്പിച്ചു. കരൂർ നടന്ന സംഭവത്തിൽ ദില്ലിയിൽ എന്ത് അന്വേഷണം എന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ ചോദിച്ചു. ദില്ലിയിലേക്ക് വിളിച്ചുവരുത്തുന്നത് ഭയപ്പെടുത്താനാണ്. വിചാരണയും ഇനി ദില്ലിയിൽ നടക്കുമോയെന്നും ശരവണൻ ചോദിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിൻ യാത്രയിൽ മലയാളി പൊലീസ് ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയം, ഗതിമാറ്റിയത് 21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ
മലപ്പുറം തിരുനാവായയിൽ ദക്ഷിണേന്ത്യയിലെ കുംഭമേള, ജനുവരി 18 മുതൽ ഫെബ്രുവരി മൂന്ന് വരെ; ഒരുക്കം പൂർത്തിയായതായി സംഘാടകർ