വിജയപുര ദുരഭിനമാനകൊല;നാല് പേർ അറസ്റ്റില്‍; പിടിയിലായവരിൽ പെൺകുട്ടിയുടെ അച്ഛനും സഹോദരനും

Web Desk   | Asianet News
Published : Jun 24, 2021, 01:10 PM IST
വിജയപുര ദുരഭിനമാനകൊല;നാല് പേർ അറസ്റ്റില്‍; പിടിയിലായവരിൽ പെൺകുട്ടിയുടെ അച്ഛനും സഹോദരനും

Synopsis

കേസിലെ അഞ്ചാം പ്രതിയായിട്ടുള്ള പെൺകുട്ടിയുടെ അച്ഛന്‍ ബന്ദഗിസാബ്, നാലാം പ്രതിയായ സഹോദരന്‍ ദാവല്‍പട്ടേല്‍ ബന്ധുക്കളായ അല്ലാപട്ടേല്‍, മുഹമ്മദ് റഫീഖ് എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ബം​ഗളൂരു: കർണാടക വിജയപുരയിലെ ദുരഭിമാനകൊലയില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛനും സഹോദരനും ഉൾപ്പടെയുള്ളവരാണ് പിടിയിലായത്. കൂടുതല്‍പേർക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

കേസിലെ അഞ്ചാം പ്രതിയായിട്ടുള്ള പെൺകുട്ടിയുടെ അച്ഛന്‍ ബന്ദഗിസാബ്, നാലാം പ്രതിയായ സഹോദരന്‍ ദാവല്‍പട്ടേല്‍ ബന്ധുക്കളായ അല്ലാപട്ടേല്‍, മുഹമ്മദ് റഫീഖ് എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ആകെ  അഞ്ച് പേർ സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ ബന്ധുക്കളില്‍ പലരും ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.

അതേസമയം, ക്രൂരമായ കൊലപാതകമായിട്ടും പോലീസ് പ്രതികൾക്കായി ഒത്തുകളിക്കുകയാണെന്ന് ദളിത് സംഘടനകളാരോപിച്ചു. അന്വേഷണം കാര്യക്ഷമമാകണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് യുണൈറ്റൈഡ് ദളിത് ഫോറം നിവേദനം നല്‍കി. പണക്കാരനായതുകൊണ്ടാണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയ പെൺകുട്ടിയുടെ അച്ഛനെ കേസില്‍ അഞ്ചാം പ്രതിയാക്കിയതെന്ന് സംഘടന ആരോപിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് വിജയപുര ജില്ലയിലെ സാലദഹള്ളിയില്‍ പ്രണയിച്ചതിന് ദളിത് യുവാവിനെയും മുസ്ലിം പെൺകുട്ടിയെയും ബന്ധുക്കൾ കെട്ടിയിട്ട് കല്ലുകൊണ്ട് അടിച്ചു കൊന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ