ടെലിവിഷൻ റേറ്റിംഗ് തട്ടിപ്പ് കേസ്; വികാസ് കഞ്ചൻധാനിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു

By Web TeamFirst Published Dec 15, 2020, 7:19 PM IST
Highlights

അറസ്റ്റിൽ നിന്ന് ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്ന റിപ്പബ്ലിക് ടിവിയുടെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. റിപ്പബ്ലിക് ടിവി സിഇഒ പ്രിയാ മുഖർജിയ്ക്ക് മുംബൈയിലെ കോടതി മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിൽ കൂടിയായിരുന്നു തിടുക്കപ്പെട്ടുള്ള അറസ്റ്റ്. 

മുംബൈ: ടെലിവിഷൻ റേറ്റിംഗ് തട്ടിപ്പ് കേസിൽ  അറസ്റ്റിലായ റിപ്പബ്ലിക് ടിവി സിഇഒ  വികാസ് കഞ്ചൻധാനിയെ  14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഞായറാഴ്‍ച രാവിലെ മുംബൈയിലെ ഫ്ലാറ്റിലെത്തിയാണ് വികാസ് കഞ്ചന്‍ധാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

click me!