
പറ്റ്ന: ബിഹാറിൽ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ അച്ഛനെ വീട്ടിൽ കയറി അടിച്ചുകൊന്നു. വികാസ് ശീൽ ഇൻസാൻ പാർട്ടി (വിഐപി) തലവൻ മുകേഷ് സാഹ്നിയുടെ അച്ഛൻ ജിതൻ സാഹ്നിയെയാണ് ക്രൂരമായി മർദിച്ചു കൊന്നത്. ആർജെഡിക്കൊപ്പം പ്രതിപക്ഷത്താണ് വിഐപി പാർട്ടി.
വീട്ടിൽ മോഷണത്തിന് കയറിയവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ജിതൻ സാഹ്നി വീട്ടിൽ തനിച്ചാണ് താമസം. അടുത്തു തന്നെയുള്ള വീട്ടിലാണ് മുകേഷ് സാഹ്നി താമസിച്ചിരുന്നത്. വീട്ടിലെ കിടപ്പുമുറിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.
ബിഹാറിൽ ക്രമസമാധാന നില പാടേ തകർന്നെന്ന് ആർജെഡി വിമർശിച്ചു. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് ബിജെപി പ്രതികരിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കും. അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യംചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.
മുകേഷ് സാഹ്നി ജെഡിയു - ആർജെഡി സർക്കാറിൽ മന്ത്രിയായിരുന്നു. ഒബിസി വിഭാഗങ്ങൾക്കിടയിൽ നല്ല സ്വാധീനമുള്ള പാർട്ടിയാണിത്. മുകേഷ് സാഹ്നിയാണ് പാർട്ടിയെ നയിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam