
ആഗ്ര: കാശ് വച്ച് ചീട്ടുകളി ഗ്രാമുഖ്യൻ അടക്കം പത്ത് പേർ അറസ്റ്റിൽ. ആഗ്രയിലെ മുസാഫർനഗറിലെ ചാർത്വാൾ മേഖലയിലാണ് സംഭവം. രഹസ്യ വിവരത്തേ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് ചീട്ടുകളി സംഘം കുടുങ്ങിയത്. ഒരാളുടെ പാടത്തിന് നടുക്ക് ഒരു മുറി കെട്ടി അതിൽ ചീട്ടുകളി പതിവായി നടക്കുന്നുവെന്നാണ് പൊലീസിന് ലഭിച്ച രഹസ്യവിവരം.
വിവരത്തേ തുടർന്ന് നടത്തിയ പരിശോധനയിലാണ് പത്ത് പേർ പിടിയിലായത്. ഗ്രാമമുഖ്യനായ മോഹിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു കാശുവച്ചുള്ള ചീട്ടുകളി. ഗാബ്ലിംഗ് ആക്ടിലെ വകുപ്പുകൾ അനുസരിച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരേ ഗ്രാമത്തിലെ ആളുകൾ തന്നെയാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് വിശദമാക്കി. നാലായിരം രൂപയോളമാണ് ഇവരിൽ നിന്ന് പൊലീസ് കണ്ടുകെട്ടിയത്. അർജുൻ എന്നൊരാളാണ് ചീട്ടുകളിക്കാനെത്തുന്നവർക്ക് വാടകയ്ക്ക് മുറി നൽകിയിരുന്നത്.
ഗ്രാമമുഖ്യൻ മോഹിത് കുമാറിനൊപ്പം ബിട്ടു, നവ്നീത് സിംഗ്, ബബ്ലു, ഫൂൽകുമാർ, മോനു. മനോജ്, അർജുൻ, അമിത്, പ്രവേശ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. സമാനമായ മറ്റൊരു സംഭവത്തിൽ കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ റാംപൂരിൽ യുവാവ് ഭാര്യയെ പണയം വച്ച് ചൂതാടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവാവിന്റെ സുഹൃത്തുക്കൾ മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ ബലാത്സംഗം ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam