
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കർഷകനായ കൃഷ്ണ സ്വാമി ആത്മഹത്യ ചെയ്തതിൽ വില്ലേജ് ഓഫീസറുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്. അട്ടപ്പാടി ലാൻഡ് അക്വസിഷൻ ഡെപ്യൂട്ടി കലക്ടർ എസ് ശ്രീജിത്ത് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി. സ്ഥലത്തിൻ്റെ രേഖകൾ പരിശോധിക്കുമെന്ന് അധികൃതർ കൃഷ്ണസ്വാമിക്ക് ഉറപ്പ് നൽകിയിരുന്നു. ഇന്ന് രേഖകളുമായി എത്താനാണ് കൃഷ്ണസ്വാമിയ്ക്ക് നിർദേശം നൽകിയിരുന്നത്. അതിനിടെയാണ് കൃഷ്ണസ്വാമി ആത്മഹത്യ ചെയ്തത്. കൃഷ്ണസ്വാമി നേരത്തെ നൽകിയ അപേക്ഷയിലും കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
നിലവിൽ തണ്ടപ്പേരിനായി ഈ അപേക്ഷ പ്രകാരം ആവശ്യമായ സ്ഥലം ഇല്ലെന്നായിരുന്നു കൃഷ്ണസ്വാമിയ്ക്ക് വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ച മറുപടി. വില്ലേജ് ഓഫീസിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് ആത്മഹത്യ ചെയ്ത കർഷകൻ കൃഷ്ണസ്വാമിയുടെ കുടുംബം ആരോപിച്ചിരുന്നു. അഗളി താലൂക്ക് ആസ്ഥാനത്തെത്തി വില്ലേജ് അധികൃതരുടെയും കൃഷ്ണസ്വാമിയുടെ വീട്ടുകാരുടെയും മൊഴിയെടുത്ത ശേഷമാണ് ഡെപ്യൂട്ടി കളക്ടർ റിപ്പോർട്ട് സമർപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam