
ഛത്താർപൂർ: മരിച്ചയാളുടെ ശ്രാദ്ധച്ചടങ്ങുകൾ നടത്താത്തതിന്റെ പേരിൽ കുടുംബത്തെ ഭ്രഷ്ട് കൽപിച്ച പഞ്ചായത്ത് നടപടിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ്. മധ്യപ്രദേശിലെ ഛത്താർപൂർ ജില്ലയിലെ കർഷകനാണ് പോലീസിൽ പരാതി നൽകിയത്. മാർച്ച് മാസത്തിലാണ് ഇദ്ദേഹത്തിന്റെ മകൻ മരിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് മൂലം മകന്റെ മരണാനന്തര ചടങ്ങുകൾ ഈ കുടുംബം നടത്തിയിരുന്നില്ല. അതിനെ തുടർന്നാണ് പഞ്ചായത്ത് ഈ കുടുംബത്തിന് ഭ്രഷ്ട് കൽപിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
കൊറോണ വൈറസ് ബാധയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മകൻ മരിച്ചതിന്റെ പതിമൂന്നാം ദിവസത്തെ ചടങ്ങുകൾ നടത്താൻ കർഷകന് കഴിയാതിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഭ്രഷ്ട് കൽപിച്ച സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് മാസമായി ഗ്രാമത്തിലെ പൊതുകിണറിൽ നിന്ന് വെള്ളെമെടുക്കാൻ പോലും ഇവർക്ക് വിലക്കുണ്ട്. ഇതുമൂലം തങ്ങൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നതായി കർഷകൻ പരാതിയിൽ പറയുന്നു. എന്നാൽ വെള്ളമെടുക്കുന്നതിൽ നിന്ന് വിലക്കൊന്നും നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിയും പ്രാദേശിക അധികാരികളും വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam