'ഇത് കാവൽക്കാരുടെ ​ഗ്രാമം'; രാഹുൽ ​ഗാന്ധിക്ക് പ്രവേശനം നിഷേധിച്ച് യുപിയിലെ ​ഗ്രാമം

Published : May 08, 2019, 05:01 PM ISTUpdated : May 08, 2019, 06:53 PM IST
'ഇത് കാവൽക്കാരുടെ ​ഗ്രാമം'; രാഹുൽ ​ഗാന്ധിക്ക് പ്രവേശനം നിഷേധിച്ച് യുപിയിലെ ​ഗ്രാമം

Synopsis

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളനെന്ന് വിളിച്ച് പ്രചാരണം നടത്തുന്ന രാഹുൽ ​ഗാന്ധി രാജ്യത്തിന്റെ അന്തസ്സ് ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന്. അത്തരത്തില്‍ ഒരാള്‍ തങ്ങളുടെ ഗ്രാമത്തിലേക്കു വരേണ്ടതില്ലെന്നാണ് ​ഗ്രാമവാസികളുടെ പക്ഷം

വാരണാസി: കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിക്ക് പ്രവേശനം നിഷേധിച്ച് ഒരു ​ഗ്രാമം. ഉത്തർപ്രദേശിലെ  വാരാണസിയിലുള്ള കരാഡിയ എന്ന ​ഗ്രാമത്തിലാണ് രാഹുൽ ​ഗാന്ധിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രാഹുലിന് പ്രവേശനമില്ലെന്നെഴുതിയ പോസ്റ്ററുകൾ ​ഗ്രാമത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി പതിപ്പിച്ചിരിക്കുകയാണ്. 

'ചൗക്കിദാർ ചോർ ഹെ' എന്ന രാഹുലിന്റെ പരാമർശമാണ് ​ഗ്രാമവാസികളെ പ്രകോപിപ്പിച്ചതെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇത് കാവൽക്കാരുടെ ​ഗ്രാമമാണ്, ഇവിടേക്ക് വരേണ്ടതില്ലെന്നാണ് രാഹുൽ ​ഗാന്ധിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളനെന്ന് വിളിച്ച് പ്രചാരണം നടത്തുന്ന രാഹുൽ ​ഗാന്ധി രാജ്യത്തിന്റെ അന്തസ്സ് ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന്. അത്തരത്തില്‍ ഒരാള്‍ തങ്ങളുടെ ഗ്രാമത്തിലേക്കു വരേണ്ടതില്ലെന്നാണ് ​ഗ്രാമവാസികളുടെ പക്ഷം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എഥനോൾ ചേർത്ത പെട്രോളിന് ഇനി എക്സൈസ് നികുതിയില്ല; പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ
'12 വർഷത്തിനിടയിൽ ഒന്നും ചെയ്തിട്ടില്ല, ആകെയുള്ളത് ഇവന്റ് മാനേജ്‌മെന്റും കെട്ടിച്ചമച്ച കഥകളും മാത്രം'; ബിജെപിക്കെതിരെ ഖാർഗെ