റോഡില്ല, ഗതാഗതസൗകര്യമില്ല, ആന്ധ്രാപ്രദേശില്‍ഗര്‍ഭിണിയെ സ്‌ട്രെച്ചെറില്‍ ചുമന്ന് നടന്നത് 9 കിലോമീറ്റര്‍

Published : Sep 10, 2020, 12:51 PM IST
റോഡില്ല, ഗതാഗതസൗകര്യമില്ല, ആന്ധ്രാപ്രദേശില്‍ഗര്‍ഭിണിയെ സ്‌ട്രെച്ചെറില്‍ ചുമന്ന് നടന്നത് 9 കിലോമീറ്റര്‍

Synopsis

കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. ഗ്രാമത്തിലേക്ക് റോഡ് നിര്‍മ്മിക്കാത്തതിനാല്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍. 

ഹൈദരാബാദ്: പൂര്‍ണ്ണഗര്‍ഭിണിയെ ബന്ധുക്കള്‍ സ്‌ട്രെച്ചറില്‍ ചുമന്ന് ആശുപത്രിയിലേക്ക് നടന്നത് ഒമ്പത് കിലോമീറ്റര്‍. ആന്ധ്രാപ്രദേശിലെ വിസിയനഗരത്തിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. കസ്തൂരി ദേവൂദമ്മയെ ചുമന്നാണ് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് നടന്നത്. 

ഒന്നര മണിക്കൂറിലേറെ കസ്തൂരി ആംബുലന്‍സ് കാത്തുനിന്നു. എന്നിട്ടും വാഹനം എത്താതായതോടെയാണ് ബന്ധുക്കള്‍ കസ്തൂരിയെ കാല്‍നടയായി ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. ഗ്രാമത്തിലേക്ക് റോഡ് നിര്‍മ്മിക്കാത്തതിനാല്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അവനോട് വിശ്വസ്തത പുലർത്തണം'; ഭാര്യയെ കാമുകനൊപ്പം പോകാൻ അനുവദിച്ച് ഭർത്താവ്, വിവാഹം നടത്താനും സഹായിച്ചു
ബെംഗളൂരുവിലെ ബസ്, മെട്രോ യാത്രക്കാർക്ക് ഇനി കാര്യങ്ങൾ എളുപ്പം; പുതിയ ആപ്പ് പുറത്തിറക്കി ബിഎംടിസി