
ദില്ലി: ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അക്രമം തുടർന്ന് വിഎച്ച്പി, ബജ്‌രംഗ്ദൾ പ്രവർത്തകർ. അസമിലെ നൽബേരിയിൽ ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും നഗരത്തിൽ സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം ഉണ്ടായി. സംഭവത്തിൽ വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിലായി. അതേസമയം, മധ്യപ്രദേശിൽ അതിക്രമം നടത്തിയ വനിത നേതാവിന് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകി. കാഴ്ചപരിമിതിയുള്ള സ്ത്രീയെ പള്ളി പരിസരത്ത് കയറി അക്രമിക്കുകയായിരുന്നു ബിജെപി ജില്ല ഉപാധ്യക്ഷ. സംഭവത്തിൽ പൊലീസ് ഇനിയും കേസെടുത്തിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam