
ദില്ലി: സിപിഐക്ക് ഇന്ന് നൂറ് വയസ്. 1925 ഡിസംബര്‍ 26ന് കാണ്‍പൂരിലാണ് പാര്‍ട്ടിയുടെ രൂപീകരണ സമ്മേളനം നടന്നത്. 100ാം വാര്‍ഷികമായ ഇന്ന് ദില്ലിയില്‍ കേന്ദ്രകമ്മിറ്റി ഓഫീസായ അജോയ് ഭവനില്‍ ജനറല്‍ സെക്രട്ടറി ഡി രാജ പതാക ഉയര്‍ത്തും. സിപിഐയുടെ നൂറ് വര്‍ഷം- പാരമ്പര്യവും ഭാവിയുമെന്ന വിഷയത്തിലെ സെമിനാറില്‍ ഡി രാജ, അമര്‍ജീത് കൗര്‍, ആനി രാജ, പ്രകാശ് ബാബു തുടങ്ങിയ നേതാക്കള്‍ സംസാരിക്കും. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും. പാര്‍ട്ടിയുടെ 100 വര്‍ഷത്തെ ചരിത്രം വ്യക്തമാക്കുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
സംഘടന ശക്തി കുറയുന്നത് നൂറാം വര്‍ഷത്തില്‍ പാര്‍ട്ടിയുടെ വലിയ ആശങ്കയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടത് പാര്‍ട്ടികള്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചെന്നും, ദേശീയ സെക്രട്ടറിയായ താന്‍ അതിന് മുന്‍കൈ എടുക്കുമെന്നും രാജ വ്യക്തമാക്കി. വല്യേട്ടന്‍ മനോഭാവം കേരളത്തില്‍ സിപിഎമ്മിനുണ്ടെങ്കില്‍ അവരാണ് മറുപടി പറയേണ്ടതെന്നും പിഎം ശ്രീയില്‍ സിപിഐയുടെ നിലപാട് ഒടുവില്‍ അംഗീകരിച്ചെന്നും രാജ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam