വിപിൻനായര്‍ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺറെക്കോർഡ് അസോസിയേഷൻ അധ്യക്ഷന്‍

Published : Apr 30, 2024, 10:00 AM ISTUpdated : Apr 30, 2024, 12:39 PM IST
 വിപിൻനായര്‍ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺറെക്കോർഡ് അസോസിയേഷൻ അധ്യക്ഷന്‍

Synopsis

കോഴിക്കോട് വടകര സ്വദേശിയായ വിപിൻ നായർ മുപ്പതിലേറെ വർഷമായി ദില്ലിയിൽ പ്രാക്ടീസ് ചെയ്യുകയാണ്.

ദില്ലി:മലയാളി അഭിഭാഷകൻ വിപിൻ നായരെ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ അധ്യക്ഷനായി തെരഞ്ഞെടുത്തു. എതിർസ്ഥാനാർത്ഥി ദേവ്റാത്തിനെ 88 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിപിൻ നായർ  തെരഞ്ഞെടുക്കപ്പെട്ടത്. അമിത് മിശ്രയാണ് ഉപാധ്യക്ഷൻ.  നിഖിൽ ജെയിനാണ് സെക്രട്ടറി. മലയാളി അഭിഭാഷകൻ അൽജോ ജോസഫിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു.

കോഴിക്കോട് വടകര സ്വദേശി വിപിൻ നായർ മുപ്പതിലേറെ വർഷമായി അഭിഭാഷകനായി ദില്ലിയിൽ പ്രാക്ടീസ് ചെയ്യുകയാണ്. 2000 മുതൽ സുപ്രീംകോടതിയിൽ  അഡ്വക്കേറ്റ് ഓൺ റെക്കോർഡാണ്. നിലവിൽ കേരള പിഎസ് സിയുടെ സ്റ്റാൻഡിംഗ് കൌൺസലാണ്. 2016 മുതൽ 2019 വരെ സുപ്രീംകോടതിയിലെ കേരളത്തിന്റെ സ്റ്റാൻഡിംഗ് കൌൺസലായിരുന്നു. അന്തരിച്ച  മുതിർന്ന അഭിഭാഷകൻ കെഎംകെ നായരുടെ മകനാണ് വിപിൻ നായർ.

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം