
ഷാജഹാൻപൂർ : ഉത്തർപ്രദേശ് മന്ത്രി നന്ദ് ഗോപാൽ ഗുപ്ത തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോ വൈറലാകുകയാണ്. ഒരു പ്രവര്‍ത്തകന്‍റെ വീട്ടില്‍ വച്ച് കുളിക്കുന്നതാണ് ഇദ്ദേഹം പങ്കുവച്ച വീഡിയോ. ഒരു ബക്കറ്റിലേക്ക് ഒരാള്‍ ഹാന്‍റ് പമ്പില്‍ നിന്നും വെള്ളം അടിച്ച് നല്‍കുന്നതും മന്ത്രി അതില്‍ നിന്ന് മുക്കി കുളിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.
നേരത്തെ സമാനമായ വീഡിയോ എപ്രില്‍ 30നും ഇദ്ദേഹം പങ്കുവച്ചിരുന്നു. അന്ന് ഇതിനെതിരെ ഉയര്‍ന്ന ട്രോളുകള്‍ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമാണ് പുതിയ 'കുളി' വീഡിയോ എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.
ഇന്ന്, ഷാജഹാൻപൂർ ജില്ലയിലെ സിന്ധൗലി ഡെവലപ്‌മെന്റ് ബ്ലോക്കിലെ ചക് കൻഹൗ ഗ്രാമത്തിലുള്ള സഹോദരാ ജിയുടെയും ലീലാറാം ജിയുടെ വീട്ടിൽ രാത്രി വിശ്രമത്തിനുശേഷം, അവിടുത്തെ ഹാൻഡ് പമ്പിലെ വെള്ളം കൊണ്ട് കുളിച്ചു. രാവിലെ അവിടെ നിന്ന് ചായയും കഴിച്ചു. ആളുകളെ കണ്ട് ഇന്നത്തെ ദിനം ആരംഭിച്ചു - നന്ദ് ഗോപാൽ ഗുപ്ത ട്വിറ്ററില്‍ കുറിച്ചു.
കുളിക്ക് ശേഷം മുടിചീകി പരിപാടിക്കായി തയ്യാറാകുന്ന ദൃശ്യങ്ങളും കുളി ട്വീറ്റിന് റിപ്ലേയായി ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 30ന് ബറേലി ജില്ലയിലെ ഭരതൗൾ ഗ്രാമത്തിലെ മുന്നി ദേവി ജിയുടെവസതിയിൽ രാത്രി താമസിച്ച ശേഷം, കൈ പമ്പ് വെള്ളത്തിൽ കുളിച്ചാണ് ദിവസം ആരംഭിച്ചത്. എന്നായിരുന്നു 'കുളി' വീഡിയോയ്ക്ക് യുപി മന്ത്രി നല്‍കിയ ക്യാപ്ഷന്‍. ഇത് ഏറെ ചര്‍ച്ചയായപ്പോഴാണ് ആറ് ദിവസം കഴിഞ്ഞ് പുതിയ വീഡിയോ മന്ത്രി പോസ്റ്റ് ചെയ്തത്.
അതേ സമയം മന്ത്രി തന്‍റെ സൗകര്യങ്ങള്‍ വേണ്ടെന്ന് വച്ച് യാത്രകളില്‍ പ്രവര്‍ത്തകരുടെ വീട്ടില്‍ അന്തിയുറങ്ങി അവരുടെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് വലിയ മാതൃകയാണ് എന്നാണ് ട്വിറ്ററില്‍ ഇദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഇതെല്ലാം പ്രചാരണത്തിന് വേണ്ടി ചെയ്യുന്നത് എന്നാണ് രാഷ്ട്രീയ എതിരാളികളുടെ ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam