നടുറോഡില്‍ വരച്ചത് ഹൃദയങ്ങളില്‍ പതിയട്ടെ; ഭീമന്‍ കൊവിഡ് സന്ദേശമൊരുക്കി വിശാഖപട്ടണം പൊലീസ്

By Web TeamFirst Published Apr 11, 2020, 9:22 PM IST
Highlights

കൊവിഡ് സന്ദേശം ജനങ്ങളിലെത്തിക്കാന്‍ വ്യത്യസ്ത പാത തുറന്നിരിക്കുകയാണ് വിശാഖപട്ടണം പൊലീസ്

വിശാഖപട്ടണം: കൊവിഡ് 19 ജാഗ്രതാ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ഏറ്റവും ക്രിയാത്മകമായി ഇടപെടുന്ന വിഭാഗങ്ങളിലൊന്നാണ് പൊലീസ്. കൊവിഡ് രൂപത്തിലുള്ള ഹെല്‍മറ്റ് അണിഞ്ഞും പാട്ടുപാടിയുമൊക്കെ മഹാമാരിയോട് പടപൊരുതുകയാണ് ഇവർ. ഇത്തരത്തില്‍ കൊവിഡ് സന്ദേശം ജനങ്ങളിലെത്തിക്കാന്‍ വ്യത്യസ്ത പാത തുറന്നിരിക്കുകയാണ് വിശാഖപട്ടണം പൊലീസ്. 

'വീടുകളിലായിരിക്കുക, സുരക്ഷിതരായിരിക്കുക' എന്ന സന്ദേശം ഭീമന്‍ ചിത്രമാക്കിയിരിക്കുകയാണ് ഇവിടെ. വിശാഖപട്ടണത്തെ വെപഗുണ്‍ട ജംഗ്ഷനിലാണ് ഈ ചിത്രം. 

Andhra Pradesh: Visakhapatnam City Police have painted the message of 'Stay Home, Stay Safe' at Vepagunta junction to highlight the importance of social distancing to prevent COVID19 transmission. pic.twitter.com/Iylyk1dKz4

— ANI (@ANI)

പാട്ട് പാടി ബോധവത്ക്കരണം നടത്തുന്ന ബെംഗളൂരു പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ തബാരക് ഫാത്തിമയുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. കൊല്‍ക്കത്ത അടക്കമുള്ള നഗരങ്ങളിലും സംഗീതത്തിലൂടെ ബോധവല്‍ക്കരണം നടത്തുന്ന കാക്കിക്കുള്ളിലെ ഗായകരെ കണ്ടു. ഇതില്‍ നിന്ന് വ്യത്യസ്തമായി ചിത്രം വരച്ചുകൊണ്ട് കൊവിഡ് സന്ദേശം ആളുകളിലെത്തിക്കുകയാണ് വിശാഖപട്ടണം സിറ്റി പൊലീസ്.  

 

click me!