കൊവിഡ് പേടി; മഹാരാഷ്ട്രയില്‍ യുവാവ് ജീവനൊടുക്കി

Web Desk   | Asianet News
Published : Apr 11, 2020, 08:16 PM IST
കൊവിഡ് പേടി; മഹാരാഷ്ട്രയില്‍ യുവാവ് ജീവനൊടുക്കി

Synopsis

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രതീകിന്റെ സ്രവ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.  

മുംബൈ: കൊവിഡ് 19 ബാധിച്ചെന്ന് കരുതി മഹാരാഷ്ട്രയില്‍ യുവാവ് ആത്മഹത്യ ചെയ്തു. നാസികിലെ ചെഹെദി സ്വദേശിയായ പ്രതീക് രാജു കുമാവതാണ് ജീവനൊടുക്കിയത്. വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തനിക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെടുത്തു. 

പ്ലംബര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു പ്രതീക്. ദിവസങ്ങള്‍ക്ക് മുമ്പ് തൊണ്ടയ്ക്ക് അസുഖം ബാധിച്ച് ഇയാള്‍ ഡോക്ടറെ സമീപിച്ചിരുന്നു. കൊവിഡ് ബാധിച്ചിരിക്കാമെന്ന് പ്രതീക് ഭയപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രതീകിന്റെ സ്രവ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തീപ്പൊരിയായി ദീദി, എസ്ഐആറിനെതിരായ ഹർജിയിൽ സുപ്രീംകോടതിയിൽ നേരിട്ട് വാദിച്ച് മമത ബാനർജി; വക്കീൽ ​കുപ്പായമണിഞ്ഞത് നാലര പതിറ്റാണ്ടിന് ശേഷം
ഗാസിയാബാദിലെ മൂന്ന് സഹോദരിമാരുടെ മരണത്തിലേക്ക് നയിച്ചത് കൊറിയന്‍ ഗെയിം ആസക്തി?