ശശികല നിയമ പോരാട്ടത്തിന്, മദ്രാസ് ഹൈക്കോടതിയെ സമീപിക്കും; വിജയകാന്തും കളം മാറ്റുന്നു

By Web TeamFirst Published Feb 10, 2021, 11:34 AM IST
Highlights

പാർട്ടി യോഗം വിളിക്കാനുള്ള അധികാരം തനിക്ക് മാത്രമെന്നാണ് ശശികലയുടെ വാദം. ഇക്കാര്യം ഉന്നയിച്ചാണ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുന്നത്

ചെന്നൈ: എടപ്പാടി പളനിസ്വാമി പക്ഷത്തിനെതിരെ നിയമപേരാട്ടത്തിന് ഒരുങ്ങി ശശികല. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ചട്ടവിരുദ്ധമായെന്ന് ശശികല. ജനറൽ കൗൺസിൽ വിളിക്കാനുള്ള അധികാരം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകും. തന്റെ അനുമതിയില്ലാതെ ചേർന്ന ജനറൽ കൗൺസിൽ റദാക്കണമെന്ന് ആവശ്യപ്പെടും.

പാർട്ടി യോഗം വിളിക്കാനുള്ള അധികാരം തനിക്ക് മാത്രമെന്നാണ് ശശികലയുടെ വാദം. ഇക്കാര്യം ഉന്നയിച്ചാണ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുന്നത്. അനുകൂല കോടതി ഉത്തരവ് വന്നാൽ പാർട്ടി ആസ്ഥാനത്തേക്ക് പോകുമെന്നും ശശികല വ്യക്തമാക്കി.

വിജയകാന്തും ശശികല പക്ഷത്തേക്ക് നീങ്ങുകയാണ്. പ്രേമലത വിജയകാന്ത് ഉടൻ ശശികലയെ കാണും. നിലവിൽ അണ്ണാഡിഎംകെ സഖ്യത്തിലാണ് വിജയകാന്തിന്റെ പാർട്ടി. സീറ്റ് വിഭജനത്തിൽ ഇപിഎസുമായി തർക്കത്തിലായിരുന്നു വിജയകാന്ത്. ഗൗണ്ടർ സമുദായത്തിൽ നിർണായക സ്വാധീനമുള്ള പാർട്ടിയാണ് ഡിഎംഡികെ.

click me!