'നരേന്ദ്രമോദി ദുശ്ശകുനമല്ല,ഐശ്വര്യമെന്ന് സാധാരണ ജനത പ്രഖ്യാപിച്ചു,മോദിയുടെ ആ ഉറപ്പാണ് ഭാരതത്തിന്‍റെ കരുത്ത്'

Published : Dec 04, 2023, 02:57 PM IST
'നരേന്ദ്രമോദി ദുശ്ശകുനമല്ല,ഐശ്വര്യമെന്ന് സാധാരണ ജനത പ്രഖ്യാപിച്ചു,മോദിയുടെ ആ ഉറപ്പാണ് ഭാരതത്തിന്‍റെ കരുത്ത്'

Synopsis

കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ട് ആക്രമിക്കുന്തോറും നരേന്ദ്രമോദി എന്ന ജനനേതാവ് കരുത്തനാകുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഉജ്വല വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍."മോദിയുടെ ഉറപ്പ്" ആ ഉറപ്പാണ് ഭാരതത്തിന്‍റെ കരുത്ത്.നരേന്ദ്രമോദി ദുശ്ശകുനമല്ല , ഐശ്വര്യമെന്ന് രാജ്യത്തെ സാധാരണ ജനത ഒരിക്കല്‍ക്കൂടി ഉറക്കെ പ്രഖ്യാപിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.കോണ്‍ഗ്രസ്– കമ്മ്യൂണിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ട് ആക്രമിക്കുന്തോറും നരേന്ദ്രമോദി എന്ന ജനനേതാവ് കരുത്തനാകും .കോടിക്കണക്കിന് ദരിദ്രജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തിയ മോദി സര്‍ക്കാരിന്‍റെ ജനക്ഷേമ പദ്ധതികളാണ് മൂന്നു സംസ്ഥാനങ്ങളിലെ മിന്നുംവിജയത്തിന് കാരണം..

മോദിക്ക് വോട്ടു ചെയ്യുന്നവരെല്ലാം 'വര്‍ഗീയവാദി'കളാണെന്ന പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ്–കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിന്‍റെ തരംതാണ രാഷ്ട്രീയം കേരളജനതയും തിരിച്ചറിയും.കേന്ദ്രപദ്ധതികളെ പേരുമാറ്റി സ്വന്തം പേരിലിറക്കുന്ന പിണറായിയുടെ കാപട്യം മലയാളി പൊളിച്ചടുക്കുന്ന കാലവും വിദൂരമല്ല.പലസ്തീനും പ്രീണന രാഷ്ട്രീയവും മാത്രം കൈമുതലായ കേരളത്തിലെ ഭരണ–പ്രതിപക്ഷങ്ങളുടെ അവസരവാദത്തിനുള്ള തിരിച്ചടി വൈകില്ല.ജനഹൃദയത്തില്‍ വിരി‍ഞ്ഞ ഒരായിരം താമരകള്‍ നല്‍കിയ പുത്തന്‍ ആത്മവിശ്വാസവുമായി മറ്റൊരു സഭാസമ്മേളനത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഎംഡബ്ല്യുവിന്റെ പ്ലാന്റിൽ രാഹുൽ ​ഗാന്ധി, ഇന്ത്യയിലെ കാര്യം ദുഃഖകരമെന്ന് പരാമർശം; വിമർശനവുമായി ബിജെപി
'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ കേസെടുത്തു; ​ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരും പ്രതികൾ