ഡി.കെ.ശിവകുമാറിന് മുഖ്യമന്ത്രിയാകാൻ സിദ്ധരാമയ്യ വഴിമാറണം, പരസ്യമായി ആവശ്യമുന്നയിച്ച് വൊക്കലിംഗ ആത്മീയനേതാവ്

Published : Jun 27, 2024, 02:51 PM ISTUpdated : Jun 27, 2024, 03:04 PM IST
ഡി.കെ.ശിവകുമാറിന് മുഖ്യമന്ത്രിയാകാൻ സിദ്ധരാമയ്യ വഴിമാറണം, പരസ്യമായി  ആവശ്യമുന്നയിച്ച് വൊക്കലിംഗ ആത്മീയനേതാവ്

Synopsis

ഇവിടെ നിരവധി പേർക്ക് മുഖ്യമന്ത്രിപദവിക്ക് അവസരം ലഭിച്ചു, ഡി കെ ശിവകുമാറിന് മാത്രം മുഖ്യമന്ത്രിയാകാൻ കഴിഞ്ഞില്ലെന്നും ചന്ദ്രശേഖര സ്വാമി

ബംഗളൂരു:സിദ്ധരാമയ്യയെ വേദിയിലിരുത്തി നേതൃമാറ്റം ആവശ്യപ്പെട്ട് വൊക്കലിംഗ ആത്മീയനേതാവ്.ഡി കെ ശിവകുമാറിന് മുഖ്യമന്ത്രിയാകാൻ സിദ്ധരാമയ്യ വഴിമാറിക്കൊടുക്കണമെന്ന് വൊക്കലിംഗ ആത്മീയനേതാവ് ചന്ദ്രശേഖര സ്വാമി പറഞ്ഞു.സിദ്ധരാമയ്യ വിചാരിച്ചാൽ നേതൃമാറ്റം പ്രശ്നങ്ങളില്ലാതെ നടക്കും.ഇവിടെ നിരവധി പേർക്ക് മുഖ്യമന്ത്രി പദവിക്ക് അവസരം ലഭിച്ചു, ഡി കെ ശിവകുമാറിന് മാത്രം മുഖ്യമന്ത്രിയാകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.കെംപെഗൗഡയുടെ 515-ാം  ൻമവാർഷിക പരിപാടിയിലായിരുന്നു വൊക്കലിഗ ആത്മീയനേതാവിന്‍റെ പരാമർശം.

നേരത്തേ ഡികെയെ മുഖ്യമന്ത്രിയാക്കണമെന്ന് ചന്നാഗിരി എംഎൽഎ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.പരസ്യപ്രസ്താവനയെ വിമർശിച്ച് ഡി കെ ശിവകുമാർ രംഗത്തത്തുകയും ചെയ്തു.മാധ്യമങ്ങൾക്ക് മുന്നിലോ ടിവി ചാനലുകളിലോ അല്ല നേതൃമാറ്റം ചർച്ച ചെയ്യണ്ടതെന്ന് ഡികെ പറഞ്ഞു.അന്തിമതീരുമാനം ഹൈക്കമാൻഡിന്‍റേതാണെന്നും അദ്ദഹം വ്യക്തമാക്കി.

'ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം'; ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ നേതൃതർക്കം മറനീക്കി പുറത്തേക്ക്

 

PREV
click me!

Recommended Stories

വിരലടയാളം പോലുമില്ലാത്ത നിഗൂഢ കേസ്, ഭാര്യയെ കൊന്ന കേസിൽ പ്രൊഫസർ 4 വർഷത്തിന് ശേഷം പിടിയിലായത് ബ്രെയിൻ മാപ്പിങിൽ
മതപരിവർത്തന നിരോധന നിയമം: സിബിസിഐ സുപ്രീം കോടതിയിൽ ഹർജി നൽകി; രാജസ്ഥാൻ സർക്കാരിന് നോട്ടീസ്