Latest Videos

പിന്തുടര്‍ന്നത് മുസ്ലിം വിശ്വാസം, പള്ളികളിലും പോയിരുന്നു; സമീര്‍ വാങ്കഡേയ്ക്കെതിരെ ആദ്യ ഭാര്യാ പിതാവ്

By Web TeamFirst Published Oct 29, 2021, 2:59 PM IST
Highlights

വാങ്കഡേ കുടുംബം മുസ്ലിം വിശ്വാസികളാണെന്നും സമീറിന്‍റെ പിതാവിന്‌‍റെ പേര് ദാവൂദ് എന്നാണെന്നുമാണ് ആദ്യ ഭാര്യയുടെ പിതാവ് വ്യാഴാഴ്ച ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. തന്‍റെ മകള്‍ ശബാനയെ വിവാഹം ചെയ്ത സമയത്തും ശേഷവും സമീര്‍ മുസ്ലിം വിശ്വാസിയായിരുന്നു. ഇടയ്ക്ക് മോസ്കുകളിലും സമീര്‍ സന്ദര്‍ശന നടത്തിയിരുന്നുവെന്നും സഹീദ് ഖുറേഷി പറയുന്നു.

ആഡംബര കപ്പലിലെ ലഹരിമരുന്ന് വേട്ടയ്ക്ക് (Cruise Drugs Case)പിന്നാലെ ഏറെ ആഘോഷിക്കപ്പെട്ട എന്‍സിബി(NCB) ഉദ്യോഗസ്ഥനെതിരെ ആദ്യ ഭാര്യയുടെ പിതാവ്. എന്‍സിബിയുടെ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡേയ്ക്കെതിരെയാണ് (Sameer Wankhede) ആദ്യ ഭാര്യയുടെ പിതാവ് ഡോ സഹീദ് ഖുറേഷി( Dr Zaheed Qureshi ) രൂക്ഷമായ ആരോപണവുമായി എത്തിയിട്ടുള്ളത്. വാങ്കഡേ കുടുംബം മുസ്ലിം വിശ്വാസികളാണെന്നും(practised Islam) സമീറിന്‍റെ പിതാവിന്‌‍റെ പേര് ദാവൂദ് എന്നാണെന്നുമാണ് ആദ്യ ഭാര്യയുടെ പിതാവ് വ്യാഴാഴ്ച ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.

ഷാരുഖ് ഖാനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം; സമീർ വാങ്കഡയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും

തന്‍റെ മകള്‍ ശബാനയെ വിവാഹം ചെയ്ത സമയത്തും ശേഷവും സമീര്‍ മുസ്ലിം വിശ്വാസിയായിരുന്നു. ഇടയ്ക്ക് മോസ്കുകളിലും സമീര്‍ സന്ദര്‍ശന നടത്തിയിരുന്നുവെന്നും സഹീദ് ഖുറേഷി പറയുന്നു. മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക്കിന്‍റെ ആരോപണങ്ങളെ ശരി വയ്ക്കുന്ന രീതിയിലാണ് സഹീദ് ഖുറേഷിയുടെ വാക്കുകള്‍. അടുത്തിടെ നടന്ന വിവാദങ്ങളില്‍ നിന്നാണ് സമീര്‍ വാങ്കഡേ ഹിന്ദുവാണെന്ന വിവരം അറിയുന്നതെന്നും സീഹീദ് ഖുറേഷി കൂട്ടിച്ചേര്‍ത്തു. സമീര്‍ വാങ്കഡേയുടെ ജനന സര്‍ട്ടിഫിക്കറ്റിലെ മതം സംബന്ധിച്ച് നവാബ് മാലിക് ആരോപണം ഉയര്‍ത്തിയിരുന്നു. മുസ്ലിം ആയി ജനിച്ച ശേഷം സമീര്‍ വാങ്കഡേ വ്യാജരേഖകള്‍ ചമച്ചുവെന്നായിരുന്നു നേരത്തെ നവാബ് മാലിക് ആരോപിച്ചത്.

'ഐആർഎസ് ലഭിക്കാൻ ജാതി സർട്ടിഫിക്കറ്റ് തിരുത്തി', സമീർ വാങ്കഡെ മുസ്ലീമെന്ന് ആരോപിച്ച് എൻസിപി നേതാവ്

യുപിഎസ്സിയെ കബളിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഈ തിരുത്തലെന്നുമായിരുന്നു നവാബ് മാലിക് ആരോപിച്ചത്. നവാബ് മാലികിന്‍റെ ആരോപണം സമീര്‍ വാങ്കഡേ നിഷേധിച്ചിരുന്നു. തന്‍റെ പിതാവിന്‍റെ പേര് ധ്യാന്‍ദേവ് കച്ചുര്‍ജി വാങ്കഡേ എന്നാണെന്നും അമ്മ സഹീദ മുസ്ലിം ആണെന്നുമായിരുന്നു സമീര്‍ വാങ്കഡേ മഹാരാഷ്ട്ര മന്ത്രിയുടെ ആരോപണത്തിന് മറുപടി നല്‍കിയത്. പിതാവ് സംസ്ഥാന എക്സൈസ് സേനയിലെ മുതിര്‍ന്ന് ഉദ്യോഗസ്ഥനായിരുന്നുവെന്നും 2007 ജൂണിലാണ് പൂനെയില്‍ വിരമിച്ചതെന്നും സമീര്‍ വിശദമാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ ആദ്യഭാര്യാ പിതാവ് സമീര്‍ വാങ്കഡേയുടെ വാദങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഷാരൂഖില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസ്; സമീർ വാംഗഡെയ്‍ക്കെതിരെ അന്വേഷണം തുടങ്ങി

വാങ്കഡേ കുടുംബം മുസ്ലിം വിശ്വാസികളായാണ് അറിയുന്നത്. ധ്യാന്‍ദേവിനെ ദാവൂദ് വാങ്കഡേ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നതെന്നും സമീറിന്‍റെ അമ്മയുമായുള്ള കുടുംബപരമായ അടുപ്പത്തിന് പിന്നാലെയാണ് വിവാഹം നിശ്ചയിച്ചതെന്നും സഹീദ്  ഖുറേഷ് പറയുന്നു. കുടുംബങ്ങള്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു സമീര്‍ വാങ്കഡേയുടേയും മകള്‍ ഷബാനയുടേതും, 2006ലായിരുന്നു വിവാഹം. വിവാഹബന്ധം പിരിഞ്ഞ ശേഷം ഇക്കാര്യങ്ങള്‍ മനസില്‍ നിന്ന് മറക്കാന്‍ നോക്കുകയായിരുന്നുവെന്നും സഹീദ് ഖുറേഷി പറയുന്നു. താന്‍ ഹിന്ദുവാണെന്ന് സമീര്‍ വാങ്കഡേ അവകാശപ്പെട്ടതിന് ശേഷം നിരവധിയാളുകളാണ് എങ്ങനെ മകളുമായുള്ള വിവാഹത്തിന് അനുമതി നല്‍കിയെന്ന് ചോദിച്ച് ബന്ധപ്പെടുന്നത്. ഇതിനാലാണ് മൌനം വിടുന്നതെന്നും സഹീദ് ഖുറേഷി വ്യക്തമാക്കി.

ആഡംബര കപ്പലിലെ ലഹരിവേട്ട; ഫാഷന്‍ ടിവി ഇന്ത്യ തലവനെ ചോദ്യം ചെയ്യും, സമീർ വാംഗഡെയ്ക്ക് എതിരെ ഒരു കേസ് കൂടി

മകളുമായുള്ള വിവാഹത്തിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് സമീറിന് സര്‍ക്കാര്‍ ജോലി ലഭിച്ചത്. എന്നാല്‍ ക്വാട്ടയിലാണോ ജോലി കിട്ടിയെന്ന കാര്യം അറിയില്ല. സാധാരണ ഗതിയില്‍ ആരും ഇത്തരത്തില്‍ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ചുഴിഞ്ഞ് കേറാന്‍ ശ്രമിക്കാറില്ലലോയെന്നും സഹീദ് ഖുറേഷി പറയുന്നു. സമീറും മകളും സാധാരണ മുസ്ലിം വിശ്വാസരീതിയിലായിരുന്നു വിവാഹശേഷം കഴിഞ്ഞെതെന്നും ആദ്യഭാര്യാ പിതാവ് പറയുന്നു. ഷബാനയെ സ്പെഷ്യല്‍ മാര്യേജ് ആക്ട് അൻുസരിച്ച് 2006ല്‍ വിവാഹം ചെയ്തതായി സമീര്‍ വാങ്കഡേ നേരത്തെ വിശദമാക്കിയിരുന്നു.

ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസിന് പിന്നില്‍ ബിജെപിയുടെ ഗൂഡാലോചനയെന്ന് നവാബ് മാലിക്

നവാബ് മാലിക്കിന്‍റെ ആരോപണങ്ങള്‍ പിന്നാലെയായിരുന്നു ഇത്. 2016ലാണ് മകളും സമീറും തമ്മില്‍ നിയമപരമായി വേര്‍ പിരിഞ്ഞതെന്നും സഹീദ് ഖുറേഷി പറയുന്നു. 2017ല്‍ സമീര്‍ വാങ്കഡേ ചലചിത്രതാരം ക്രാന്തി റേഡ്കറെ വിവാഹം ചെയ്യുകയായിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് സമീര്‍ വാങ്കഡേയുടെ നേതൃത്വത്തിലുള്ള എന്‍സിബി സംഘം ആഡംബര കപ്പലില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഷാരൂഖ് ഖാന്‍റെ മകനായ ആര്യന്‍ ഖാനെയും കപ്പലില്‍ നിന്ന് എന്‍സിബി സംഘം അറസ്റ്റ് ചെയ്തിരുന്നു. 

click me!