വഖഫ് ഹര്‍ജികള്‍ പുതിയ ബെഞ്ചിലേക്ക്; അടുത്ത ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ ബെഞ്ച് മെയ് 15ന് പരിഗണിക്കും

Published : May 05, 2025, 02:32 PM ISTUpdated : May 05, 2025, 02:33 PM IST
വഖഫ് ഹര്‍ജികള്‍ പുതിയ ബെഞ്ചിലേക്ക്; അടുത്ത ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ ബെഞ്ച് മെയ് 15ന് പരിഗണിക്കും

Synopsis

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ ബെഞ്ചായിരിക്കും മെയ് 15ന് ഹര്‍ജികള്‍ പരിഗണിക്കുക. 

ദില്ലി: വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ ബെഞ്ചായിരിക്കും മെയ് 15ന് ഹര്‍ജികള്‍ പരിഗണിക്കുക. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

വഖഫ് കേസ് താൻ വാദം കേള്‍ക്കുന്നത് തുടരുന്നില്ലെന്ന് ഇന്ന് ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കുകയായിരുന്നു. പുതിയ ബെഞ്ചിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ എതിര്‍പ്പില്ലെന്ന് കേന്ദ്രം അറിയിച്ചു.

തുടര്‍ന്നാണ് മെയ് 15ലേക്ക് കേസ് മാറ്റിവെച്ചത്. വഖഫുമായി ബന്ധപ്പെട്ട് നിലവിലുള്ള ഉത്തരവുകള്‍ നിലനിൽക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹർജികളിൽ വാദം കേട്ട് ഉത്തരവ് പറയാൻ നിലവിലെ ചീഫ് ജസ്റ്റിസിന് സമയം ലഭിക്കില്ലെന്ന് വ്യക്തമാക്കിയാണ് പുതിയ ബെഞ്ചിന് ഹർജി വിട്ടതെന്നും എല്ലാ കക്ഷികളും ഈ തീരുമാനം അംഗീകരിച്ചുവെന്നും ഹാരിസ് ബീരാൻ എംപി പറഞ്ഞു. മെയ് 13നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം