
ദില്ലി: 2022 ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യം ഇന്ത്യ എന്ന് റിപ്പോർട്ട്. ന്യൂയോർക്ക് ആസ്ഥാനമായി ഡിജിറ്റൽ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആക്സസ് നൗ എന്ന എൻജിഒ ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ട് പ്രകാരം അഞ്ചാം തവണയാണ് ഇന്ത്യ ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യമാകുന്നത്. പോയ വർഷം ലോകത്താകമാനം 187 തവണ ഇന്റർനെറ്റ് വിച്ഛേദിച്ച സംഭവങ്ങൾ ഉണ്ടായി എന്നും അതിൽ 84 എണ്ണം ഇന്ത്യയിലാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam